പരപ്പനങ്ങാടി ചെട്ടിപ്പടി മത്സ്യഭവൻ ഓഫീസിന് മുന്നിൽ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) ധർണ്ണ നടത്തി


പരപ്പനങ്ങാടി : സംസ്ഥാന സർക്കാരിന്റെ മത്സ്യത്തൊഴിലാളികളോടുള്ള അവഗണനക്കെതിരേയും, ക്ഷേമനിധി ഓഫീസറെ നിയമിക്കാത്തതിലും പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെട്ടിപ്പടി മത്സ്യഭവൻ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.
തിരൂരങ്ങാടി, വള്ളിക്കുന്ന് മണ്ഡലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രധാന പ്രവർത്തകർ പങ്കെടുത്ത സമരം എസ്.ടി.യു ദേശീയ സെക്രട്ടറി ഉമ്മർ ഒട്ടുമ്മൽ ഉദ്‌ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) സംസ്ഥാന സെക്രട്ടറി സത്താർ ആനങ്ങാടി അധ്യക്ഷനായി.
അബ്ദുറസാഖ് ചേക്കാലി, ശിഹാബ് കുന്നുമ്മൽ, മുസ്തഫ തങ്ങൾ ചെട്ടിപ്പടി, ടി. കുട്ട്യാവ, എ.പി. കുഞ്ഞിമോൻ, കെ.പി. ഹംസക്കോയ, എ.പി. ഇബ്രാഹിം, എച്ച്. ഹനീഫ, ഇബ്രാഹിംകുട്ടി ആനങ്ങാടി, കെ.പി. നാസർ സദ്ദാംബീച്ച്, കെ.പി. റസാഖ് പ്രസംഗിച്ചു. ഹംസ കളത്തിങ്ങൽ, ബഷീർ പഞ്ചാര, കെ.പി. സിദ്ധീഖ്, സി.പി അഷ്‌റഫ്, ഫാറൂഖ് പാണ്ടി തുടങ്ങിയവർ നേതൃത്വം നൽകി.