നിരന്തരം ചുമ, മുഖ്യമന്ത്രിക്ക് സംസാരിക്കാന്‍ ശബ്ദമില്ലാതായി; പാതിവഴിയില്‍ പ്രസംഗം നിര്‍ത്തി വേദിവിട്ട് പിണറായി വിജയന്‍


നവ കേരള സദസ്സില്‍ പാതിവഴിയില്‍ പ്രസംഗം നിര്‍ത്തി മടങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. നിരന്തരം ചുമ വന്നതിനെ തുടര്‍ന്ന് ശബ്ദമില്ലാതായതോടെയാണ് പെട്ടന്ന് പ്രസംഗം അവസാനിപ്പിച്ച് മുഖ്യമന്ത്രി വേദി വിട്ടത്. ചങ്ങനാശ്ശേരിയിലെ നവകേരള സദസ്സിനിടെയായിരുന്നു സംഭവം. പ്രസംഗിക്കാന്‍ അദേഹം ആരംഭിച്ചപ്പോള്‍ തന്നെ വേദിയിലെ ലൈറ്റിങ്ങില്‍ അദേഹം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
തൊട്ടുമുന്നില്‍ ലൈറ്റ് വച്ചിരിക്കുന്നതിനാല്‍ ജനക്കൂട്ടത്തെ കാണാന്‍ കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മളെ നല്ല വെളിച്ചത്ത് നിര്‍ത്തിയിട്ട് ജനങ്ങളെ ഇരുട്ടത്ത് നിര്‍ത്തും. അതാണ് ലൈറ്റിങ്ങുകാര്‍ ചെയ്യുന്ന ഒരു ഉപകാരം. വെളിച്ചം മങ്ങിയതോടെ സദസ്സിലെ ജനബാഹുല്യം കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന പരിപാടികളില്‍ അദേഹം ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചു.ഗവര്‍ണര്‍ ഭരണഘടനപരമായി സംസ്ഥാനത്തിന്റെ താത്പര്യത്തിനനുസരിച്ച് നില്‍ക്കണമെന്ന് അദേഹം പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാന്‍ മറ്റൊരു നിലപാടാണ് സ്വീകരിക്കുന്നത്. ഗവര്‍ണറുടെ വിരട്ടല്‍ കേരളത്തില്‍ ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ ഗവര്‍ണായി നില്‍ക്കണം. അല്ലാതെ വിരട്ടിക്കളയാമെന്ന ധാരണ വേണ്ട. ആ വിരട്ടലൊന്നും കേരളത്തില്‍ ഏശില്ലെന്ന് ഗവര്‍ണര്‍ മനസിലാക്കണം. എന്തോ വലിയ അധികാരം കയ്യിലുള്ളതിനാല്‍ എന്തുമങ്ങ് ചെയ്യുമെന്ന മട്ടിലാണ് ചില ഭാഗങ്ങള്‍. അതൊന്നും രാജ്യത്ത് പ്രായോഗിക്കാമാക്കാന്‍ പറ്റില്ലെന്ന് അദ്ദേഹം മനസിലാക്കണം. എന്തും കാണിച്ച് ചെയ്യാമെന്ന് ഗവര്‍ണര്‍ വിചാരിക്കരുത്. ആ സ്ഥാനത്ത് ഇരിക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ മാത്രമാണ് ചെയ്യേണ്ടത്. അതിനാണ് ഭരണഘടന സംരക്ഷണം നല്‍കുന്നത്.
കഴിഞ്ഞ ദിവസം എന്തിനാണ് ഗവര്‍ണര്‍ ഡല്‍ഹിക്ക് പോയത്. ഔദ്യോഗിക കാര്യങ്ങള്‍ക്കായിരുന്നില്ല അദ്ദേഹം പോയത്. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാനാണ്. അവരെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ്. ഗവര്‍ണര്‍ നവകേരളത്തിനെ അപകീര്‍ത്തുന്ന പ്രസ്താവനകള്‍ പറയുകയാണ്.
എന്തും വിളിച്ച് പറയാവുന്ന സ്ഥാനത്തല്ല ഗവര്‍ണര്‍ ഇരിക്കുന്നതല്ല. അത് അദ്ദേഹം ഓര്‍ക്കണം. എതെങ്കിലും വ്യക്തികള്‍ക്ക് അനുകരിക്കാന്‍ പറ്റാത്ത നിലപാടുകളാണ് അദ്ദേഹം സ്വീകരിക്കുന്നത്. മുരളീധരന്റെ സര്‍ട്ടിഫിക്കറ്റിന് അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ ഇതല്ല, ഇതിനപ്പുറവും സംഭവിക്കുമെന്ന് അദ്ദേഹം മനസിലാക്കണം.
യൂണിവേഴ്‌സിറ്റികളില്‍ എത് രീതിയിലാണ് ആളുകളെ നിയമിച്ചത്. എവിടുന്ന് കിട്ടിയ പേരുകളാണിത്. സര്‍വകലാശാല തന്ന അര്‍ഹതയുള്ള ആളുകളെ നിഷേധിക്കാന്‍ നിങ്ങള്‍ക്ക് എവിടുന്ന്, ആരുടെ റിപ്പോര്‍ട്ടാണ് കിട്ടിയതെന്നും മുഖ്യമന്ത്രി ചോദിച്ചു.