മുസ്ലിം പെൺകുട്ടികളെ തട്ടിയെടുക്കാൻ നടത്തുന്ന ശ്രമങ്ങളെ സമുദായം ഒറ്റകെട്ടായി ചെറുക്കും; നാസിർ ഫൈസി കൂടത്തായി.


പരപ്പനങ്ങാടി : മുസ്ലിം പെൺകുട്ടികളെ തട്ടിയെടുക്കാൻ നടത്തുന്ന ശ്രമങ്ങളെ സമുദായം ഒറ്റകെട്ടായി ചെറുക്കുമെന്ന് സമസ്ത നേതാവ് നാസിർ ഫൈസി കൂടത്തായി. യൂത്ത് ലീഗിന്റെ യൂത്ത് മാർച്ച് പരപ്പനങ്ങാടിയിൽ മണ്ഡലം തല സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയപരമായ അധികാരത്തിൻ്റെ അടിസ്ഥാനത്തിലും കേഡർ സംവിധാനത്തിൻ്റെ ബലത്തിലും പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി പാർട്ടി ഓഫീസുകളിൽ വെച്ച് മാല ചാർത്തി അന്യർക്ക് വിട്ടുകൊടുക്കാനാണ് ശ്രമമെങ്കിൽ മുസ്‌ലിം സമുദായത്തിലെ പെൺകുട്ടികളെ രാഷ്ട്രീയപരമായി സംരക്ഷിക്കാൻ മുസ്ലിം യൂത്ത് ലീഗ് ഉണ്ടാകും.
മുസ്ലിം ഐക്യനിരയിൽ നിന്ന് ആരെ അടർത്താൻ ശ്രമിച്ചാലും മുസ്ലിം സമുദായത്തിന്റെ ഐക്യം ലക്ഷ്യമിട്ട് മുസ്ലിം യൂത്ത് ലീഗ് രാഷ്ട്രീയ യാത്ര തുടരണം.
പാണക്കാട് തങ്ങന്മാരും സമസ്തയും സമുദായത്തിന് ഒന്നിച്ച് നേതൃത്വം നൽകാനും ആ ബന്ധം അരക്കിട്ടുറപ്പിക്കാനും യൂത്ത് ലീഗ് മുന്നോട്ടുവരും.
ദൈവ നിഷേധത്തിലേക്കും, മതനിഷേധത്തിലേക്കും മുസ്ലിം യുവതയെ വഴിപിഴപ്പിക്കാൻ മാർക്സിസ്റ്റ് പാർട്ടി രംഗത്തുവരുന്നു, സമസ്ത കേരള ജംഇയത്തുൽ ഉലമയും, കേരള നദ്വത്തുൽ മുജാഹിദീനും വിശ്വാസപരമായ പ്രതിരോധം തീർക്കും. മുസ്ലിം ലീഗ്, യൂത്ത് ലീഗ് രാഷ്ട്രീയ പ്രതിരോധവും തീർക്കും, ആദർശ സംരക്ഷണത്തിന് ഏതെറ്റം വരേയും മുന്നോട്ടു പോകും. ആയിരം കൊല്ലം അധികാരമില്ലങ്കിലും ആദർശ രഹിതരോട് സന്ധിയില്ലെന്ന് തന്നെയാണ് മുസ്ലിം സമുദായത്തിന്റെ നിലപാട്. മുസ്ലിം പെൺകുട്ടികളെ വശീകരിച്ച് സി.പി.എം പാർട്ടി ഓഫീസിൽ കൊണ്ടുപോയി മുദ്രാവാക്യം വിളിക്കുന്നതിന്റെ രാഷ്ട്രീയം തിരിച്ചറിയണം ഫൈസി പറഞ്ഞു.