NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അതിഥി തൊഴിലാളിയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

അതിഥി തൊഴിലാളിയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുകയിയിരുന്ന വയോധികൻ മരിച്ചു. എറണാകുളം ചൊവ്വര സ്വദേശി ബദറുദ്ദീൻ (78) ആണ് മരിച്ചത്.

 

ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഓഗസ്റ്റ് എട്ടിനാണ് ബദറുദ്ദീനെ ഇതര സംസ്ഥാന തൊഴിലാളിയായ സാബു ആക്രമിക്കുന്നത്. ലഹരി ഉപയോഗിച്ച ശേഷം ബദറുദ്ദീന്റെ വീട്ടിൽ അതിക്രമിച്ച് കയറി സബു ബദറുദ്ദീന്റെ തലയ്ക്കടിക്കുകയായിരുന്നു.

സാബുവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയിരുന്നു. തലക്ക് ഗരുതര പരിക്കേറ്റ ബദറുദീൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിക്കുന്നത്.

Leave a Reply

Your email address will not be published.