പരപ്പനങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്


പരപ്പനങ്ങാടി : ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്ക്.
കുറ്റിപ്പുറം പാഴുർ നരിക്കുളം മാമ്പറ്റ ചോമയിൽ ജനാർദ്ദനൻ മകൻ ഷിജിത് എന്ന ഉണ്ണി (43) ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കണ്ണൂർ – എറണാംകുളം ഇൻ്റർസറ്റി എക്സ്പ്രസ് ട്രെയിനിൽ നിന്നും ചിറമംഗലം റെയിൽവേ ഗേറ്റിനുസമീപമാണ് അപകടം.
യുവാവിനെ ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിലും വിദഗ്‌ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.