നിയമ വഴിയിലൂടെ അരങ്ങിലെത്തി, സംഘനൃത്തത്തിൽ വിജയം നേടി അരിയല്ലൂർ എം.വി.എച്ച്.എസ്.എസ്.

പരപ്പനങ്ങാടി ഉപജില്ലാ കലോത്സവത്തിൽ സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ അരിയല്ലൂർ എം.വി. ഹയർ സെക്കണ്ടറി സ്കൂളിലെ സി. നിവേദ്യയും സംഘവും

പരപ്പനങ്ങാടി : കോടതിയിൽ നിന്നും പരപ്പനങ്ങാടി ഉപജില്ലാ തലത്തിൽ മത്സരിക്കാൻ അനുമതി ലഭിച്ച ഹയർ സെക്കണ്ടറി സംഘനൃത്ത ടീമിന് വിജയത്തിൻ്റെ മധുരം.
വള്ളിക്കുന്ന് അരിയല്ലൂർ എം.വി. ഹയർ സെക്കണ്ടറി സ്കൂളിലെ സി. നിവേദ്യയും സംഘവുമാണ് നിയമവഴിയിലൂടെ ജില്ലാതല മത്സരത്തിന് യോഗ്യത നേടിയത്.
സ്കൂൾ കലോത്സവത്തിൽ രണ്ടാം സ്ഥാനമാണ് വിധിച്ചതെങ്കിലും അപ്പീലുമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ സമീപിക്കുകയായിരുന്നു.
എ.ഇ.ഒ അപ്പീൽ തള്ളിയെങ്കിലും നിരാശരാകാതെ പരപ്പനങ്ങാടി മുൻസിഫ് കോടതിയിൽ നിന്നും ലഭിച്ച അനുമതിയോടെ സംഘനൃത്ത മത്സരത്തിൽ പങ്കെടുക്കുകയും ഒന്നാം സ്ഥാനം ലഭിച്ചു.
കുട്ടികൾക്കു വേണ്ടി അഡ്വ: ദിനേശ് പൂക്കയിലാണ് കോടതിയിൽ ഹാജരായത്.