തൃശ്ശൂർ കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്.


തൃശ്ശൂർ കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. നാല് ദിവസം മുമ്പ് വിദ്യാർത്ഥിനിയെ വഴിയിൽ ഇറക്കിവിട്ട കേസിൽ സ്വകാര്യ ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ മുതൽ ബസ്സുകൾ പണിമുടക്കുന്നത്.
എന്നാൽ ഇക്കാര്യം അറിയാതെ എത്തിയ യാത്രക്കാർ വലഞ്ഞു. രാവിലെ ജോലിസ്ഥലത്തേക്കും, സ്കൂൾ കോളേജ് ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് പോകേണ്ട യാത്രക്കാരെല്ലാം പെരുവഴിയിലായി. വേങ്ങര, ചെമ്മാട് ഭാഗങ്ങളിൽ നിന്നുള്ള ബസ്സുകളും കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്നില്ല.
കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ടെങ്കിലും കാലുകുത്താൻ ഇടമില്ലാത്തതിനാൽ മിക്ക സ്റ്റോപ്പുകളിൽ നിർത്തുന്നില്ല. തൃശൂർ കോഴിക്കോട് റൂട്ടുകളിലെ ബസ് സ്റ്റോപ്പുകൾ എല്ലാം ഇപ്പോൾ വൻജന തിരക്കാണ്. ഇന്നലെ ഞായറാഴ്ചയിലെ അവധി കഴിഞ്ഞ് മടങ്ങുന്നവരും ഇതോടെ വെട്ടിലായി.