NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ബസ് യാത്രക്കിടെ റോഡരികിലെ വൈദ്യുതി തൂണിൽ തലയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം

ബസിൽ യാത്രചെയ്യുന്നതിനിടെ റോഡരികിലെ വൈദ്യുതിത്തൂണിൽ തലയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മന്നിപ്പാടി ഗണേഷ് നഗര്‍ ഹൗസിങ് കോളനിയിലെ ജി സുനില്‍കുമാറിന്റെയും പ്രജിതയുടെയും മകന്‍ മന്‍വിത് (15) ആണ് മരിച്ചത്. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.

ബുധനാഴ്ച വൈകിട്ട് സ്‌കൂള്‍വിട്ട് വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് അപകടം. വിദ്യാര്‍ഥി കയറിയ സ്വകാര്യ ബസ് ദേശീയപാതയിലെ കറന്തക്കാട്ടുനിന്ന് മധൂരിലേക്കുള്ള റോഡില്‍ കയറി ബട്ടംപാറയിലെ തിയേറ്ററിന് സമീപത്തെത്തിയപ്പോഴാണ് അപകടം നടന്നത്. വൈകിട്ടായതിനാല്‍ ബസിൽ നല്ല തിരക്കുണ്ടായിരുന്നു.

 

ബസിന്റെ ജനലിന് സമീപത്തുനിന്ന് യാത്രചെയ്യുകയായിരുന്ന വിദ്യാര്‍ഥിയുടെ തല റോഡരികിലെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിന് മുൻപ് സമാന രീതിയിലുള്ള സംഭവം വയനാട്ടില്‍ നടന്നിരുന്നു. റോഡിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വൈദ്യുതി തൂണുകൾ പലപ്പോളും അപകട ഭീഷണിയാകാറുണ്ട്.

Leave a Reply

Your email address will not be published.