NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലപ്പുറം ജില്ലക്ക് അഭിമാനം : “ബാലപ്രതിഭാ പുരസ്‌കാരത്തിന് അർഹയായി വള്ളിക്കുന്നിലെ ശ്രേയ ഭജിത്ത് 

സംസ്ഥാനത്ത് വിവിധ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാർത്ഥികൾക്ക് ഡോ.എ.പി.ജെ അബ്ദുൽ കലാം സ്റ്റഡിസെൻ്റർ നൽകുന്ന ഡോ.എ.പി.ജെ അബ്ദുൽ കലാം ബാലപ്രതിഭാ പുരസ്കാരത്തിന് ജില്ലക്ക് അഭിമാനമായി വള്ളിക്കുന്ന് സ്വദേശി ശ്രേയ ഭജിത്തും.
ഡോ.എ.പി.ജെ അബ്ദുൽകലാമിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് നൽകുന്ന ഈ പുരസ്‌കാരത്തിന് സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട 15 പേരിൽ ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥിയാണ് ശ്രേയ.
14 കുട്ടികളും ഒരു മികച്ച ബാലസംഘടനയുമാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. കളരിപ്പയറ്റിലും പാട്ടിലും ചിത്രരചനയിലും മികവ് തെളിയിച്ചതിനാണ് പുരസ്‌കാരം ശ്രേയയെ തേടിയെത്തിയത്.  വള്ളിക്കുന്ന് കിഴയിൽ പാറക്കണ്ടത്തിൽ ഭജിത്ത് ലാലിന്റെ മകൾ ശ്രേയ മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.
ചിത്രരചനയിലും ഡാൻസിലുമെല്ലാം ശ്രേയ മികവ് തെളിയിച്ചിട്ടുണ്ട്. 2020 ലെ വനിതാ ശിശുവികസന വകുപ്പിന്റെ “ഉജ്ജ്വല ബാല്യം” പുരസ്‌കാരവും ശ്രേയക്ക് ലഭിച്ചിരുന്നു. ഖേലോ ഇന്ത്യ മത്സരത്തിലും തുടർച്ചയായി മെഡലുകൾ വാങ്ങിയിട്ടുണ്ട്. 2024 ജനുവരിയിൽ തമിഴ്നാട് വെച്ച് നടക്കുന്ന ഖേലോ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാനും ശ്രേയ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അമ്മ സോന, സഹോദരി ശ്രദ്ധ ഭജിത്ത്. ഇരുവരും കളരിപ്പയറ്റ് അഭ്യാസികളാണ്. മലപ്പുറം ആലത്തൂർപടിയിലുള്ള എ.പി.എം. കളരി സംഘത്തിൽ മമ്മത് ഗുരുക്കളുടെ ശിക്ഷണത്തിലാണ് ഇവർ കളരിപ്പയറ്റ് അഭ്യസിക്കുന്നത്. ഡോ.എ.പി.ജെ അബ്ദുൽകലാമിൻ്റെ ജന്മദിനമായ ഒക്ടോബർ 15 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിലിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങും.

Leave a Reply

Your email address will not be published.