മൂന്നിയൂർ പടിക്കലിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് ദാറുൽഹുദാ വിദ്യാർത്ഥി മരിച്ചു


തിരൂരങ്ങാടി : പടിക്കൽ കുമ്മൻതൊടു പാലത്തിനു സമീപം ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.
പടിക്കൽ സി.പി മാർബിളിനു പടിഞ്ഞാറു വശം താമസിക്കുന്ന പെരിക്കാങ്ങൻ അസീസിന്റെ മകൻ ഷഹനാദ് (21) ആണ് മരണപ്പെട്ടത്.
10 വർഷം മാണൂർ ദാറുൽ ഹിദായ ദഅവ കോളേജിൽ പഠനം നടത്തി.
നിലവിൽ ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില് പി.ജി ആദ്യവർഷ വിദ്യാർത്ഥിയാണ്.
മാതാവ് : സാബിറ. സഹോദരൻ: ശാമിൽ.