മലപ്പുറം കിഴിശ്ശേരിയില്‍ കത്തിക്കുത്ത് ; യുവാവ് കൊല്ലപ്പെട്ടു


കൊണ്ടോട്ടി കിഴിശ്ശേരി – മഞ്ചേരി റോഡിൽ കുഴിയംപറമ്പിൽ കത്തിക്കുത്ത്. സംഭവത്തിൽ യുവാവ് മരണപ്പെട്ടു.
കുഴിയംപറമ്പ് വിസപ്പടിക്കു ക്രിസ്ത്യൻ പള്ളിക്ക് സമീപം താമസിക്കുന്ന പുന്നക്കോടൻ ചന്ദ്രന്റ മകൻ പ്രജിത്ത് എന്നയാളാണ് മരണപ്പെട്ടത്.
ഇന്ന് വൈകുന്നേരം 06:00 ഓടെയാണ് സംഭവം. കുത്തേറ്റ പ്രജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
വാക്ക് തർക്കത്തിനിടെ ആണ് സംഭവം എന്നാണ് നിഗമനം. നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപെട്ടു. പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.