‘വനിതാ കമ്മിഷന്‍ കേസെടുത്തത് പ്രതിഷേധാര്‍ഹം’; കെ എം ഷാജിയെ പിന്തുണച്ച് എം കെ മുനീര്‍


മന്ത്രി വീണാ ജോര്‍ജിനെതിരായ വിവാദ പരാമര്‍ശത്തില്‍ വനിതാ കമ്മിഷന്‍ കെ എം ഷാജിയ്‌ക്കെതിരെ കേസെടുത്തത് പ്രതിഷേധാര്‍ഹമെന്ന് എം കെ മുനീര്‍ എംഎല്‍എ. ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാട് ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന് തുല്യമാണെന്ന് എം കെ മുനീര്‍ വിമര്‍ശിച്ചു. കേന്ദ്രത്തിന് ഇഡി എന്നപോലെ കേരളത്തില്‍ വനിതാ കമ്മീഷനെയും പൊലീസിനെയും പ്രതികാരം തീര്‍ക്കാനുള്ള ഉപാധിയാക്കി ഇടതുസര്‍ക്കാര്‍ മാറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍.
സിപിഐഎമ്മിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളില്‍ വിജിലന്‍സോ ക്രൈംബ്രാഞ്ചോ വനിതാ കമ്മീഷനോ ഇടപെടുന്നില്ലെന്നും എം കെ മുനീര്‍ പറയുന്നു. ഏത് സ്ത്രീപീഡനം ആയാലും അശ്ലീല പരാമര്‍ശങ്ങള്‍ ആയാലും അവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാകില്ല. അതുകൊണ്ടാണ് എംഎം മണിയും വിജയരാഘവനും വിഎസ് അച്യുതാനന്ദനും ഒക്കെ ഒരു പോറലും ഏല്‍ക്കാതെ വിമര്‍ശിക്കുന്നത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ വേട്ടയാടുകയാണെന്നും എം കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ: