കോഴിക്കോട് എംഡിഎംഎയുമായി ദമ്പതികള്‍ അറസ്റ്റില്‍


ബംഗളുരുവില്‍ നിന്ന് വടകരയിലേക്ക് എംഡിഎംഎ കടത്താനുള്ള ശ്രമത്തിനിടെ ദമ്പതികള്‍ പിടിയില്‍.
വടകര സ്വദേശി ജിതിന്‍ ബാബു ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്. കോഴിക്കോട് തൊട്ടില്‍പാലത്ത് വെച്ചാണ് ഇരുവരും പിടിയിലായത്. ഇവരില്‍നിന്ന് 97 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ഇന്നലെ രാത്രിയാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് എംഡിഎംഎകൊണ്ടുവന്ന് വടകര ഭാഗത്ത് വില്‍പ്പന നടത്തുന്നുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലണ് കുറ്റ്യാടിചുരം ഭാഗത്ത് പോലീസ് വാഹനപരിശോധന നടത്തിയിയത്.
ബെംഗളുരുവില്‍ നിന്ന് വടകരയിലേക്ക് എംഡിഎംഎ കടത്താനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.
സംശയം തോന്നാതിരിക്കാന്‍ മകനെയും കാറില്‍ ഇരുത്തിയായിരുന്നു എംഡിഎംഎ കടത്ത്. ഇവര്‍ സഞ്ചരിച്ച കാറും തൊട്ടില്‍പാലം പോലിസ് പിടികൂടി.