ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പ് : പരപ്പനങ്ങാടി സ്വദേശി പവന പവലിന് സ്വർണ്ണ മെഡൽ
1 min read

പരപ്പനങ്ങാടി : ഈ വർഷത്തെ സംസ്ഥാന സബ് ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ (ബോയ്സ് ആൻഡ് ഗേൾസ് ) പരപ്പനങ്ങാടി സ്വദേശി പവന പവലിന് സ്വർണ്ണ മെഡൽ. കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തിരുവന്തപുരത്തു വെച്ച് നടന്ന മത്സരത്തിലാണ് പവനക്കു സ്വർണ മെഡൽ ലഭിച്ചത്.
2021-22 വർഷത്തിൽ സംസ്ഥാന അമേച്ചർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗം മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കിയിരുന്നു. 2022 ൽ കണ്ണൂരിൽ വെച്ചു നടന്ന മത്സരത്തിലും രണ്ടാം സ്ഥാനത്തോടെ വെള്ളി മെഡൽ കരസ്ഥമാക്കിയ പവന കൊല്ലം എസ്.എൻ. ട്രസ്റ്റ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.
ഒമ്പത് മെഡൽ നേടിയതിൽ അഞ്ചെണ്ണവും സ്വർണ്ണ മെഡലുകളാണ് പവന നേടിയെടുത്തത്. നെടുവ കോവിലകം റോഡ് സ്വദേശി രാംനാഥ് പവലിന്റെയും സന്ധ്യ യുടെയും മകളാണ് പവന. സഹോദങ്ങൾ : പവിത്ര, ശ്രീശിവ.