മലപ്പുറം ജില്ലാ പൊലിസ് മേധാവി എസ് സുജിത് ദാസിനെ മാറ്റി


മലപ്പുറം: താനൂര്‍ കസ്റ്റഡിക്കൊല വിവാദത്തിനിടെ മലപ്പുറം ജില്ലാ പൊലിസ് മേധാവി സുജിത് ദാസിനെ മാറ്റി. സെപ്റ്റംബര്‍ 2 മുതല്‍ പാലക്കാട് എസ്പിക്ക് ആയിരിക്കും മലപ്പുറത്തിന്റെ ചുമതല.
ഹൈദരാബാദില്‍ പരിശീലനത്തിന് പോകാമാണ് സര്‍ക്കാര്‍ എസ്.പിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഹൈദരാബാദ് നാഷണല്‍ പൊലീസ് അക്കാദമിയില്‍ സെപ്തംബര്‍ 4 മുതലാണ് പരിശീലനം. ഡാന്‍സാഫ് സംഘം പിടികൂടിയ എം.ഡി.എം.എ കേസിലെ പ്രതി താമിര്‍ ജിഫ്രിയുടെ
കസ്റ്റഡിക്കൊലയുടെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ സുജിത് ദാസിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചുകളും നടന്നു.
എസ്.പി ചാര്‍ജെടുത്ത ശേഷം മലപ്പുറത്ത് ക്രിമിനല്‍ കേസുകളുടെ എണ്ണത്തില്‍ വന്ന വലിയ തോതിലുള്ള വര്‍ദ്ധനവ് ചൂണ്ടിക്കാട്ടിയായിരുന്നു കൂടുതലും വിമര്‍ശനം. എസ്.പിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘം പിടികൂടിയ എം.ഡി.എം.എ കേസിലെ പ്രതി താമിര്‍ ജിഫ്രിയുടേത് ക്രൂരമായ കൊലപാതകമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിനിടെയാണ് എസ്പിയെ മാറ്റിയിരിക്കുന്നത്.