NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അവഗണനയിൽ തുടർന്ന് സിഎൽആർ തൊഴിലാളികൾ

1 min read

 

തേഞ്ഞിപ്പലം: 37 വർഷം കാലിക്കറ്റ് സർവകലാശാലയെ സേവിച്ച് ഒരു പരിരക്ഷയും ഇല്ലാതെ പടിയിറങ്ങാൻ വിധിക്കപ്പെട്ട് ഇപ്പോഴും 250ൽ ഏറെ സിഎൽആർ (കാഷ്വൽ ലേബറേഴ്സ് ഓൺ റോൾ) തൊഴിലാളികൾ പലപ്പോഴായി പടിയിറങ്ങിയത് 3,050 പേർ. ഡോ. എം. അബ്ദുൽ സലാം വിസിയായിരിക്കെ ദിവസക്കൂലിക്കാരായ 54 തൊഴിലാളികളെ (സിഎൽആർ വിഭാഗം) പ്യുൺ സ്ഥിരം തസ്തികയിൽ നിയമിക്കാൻ റാങ്ക് ലിസ്റ്റ് തയാറാക്കിയിരുന്നു. എന്നാൽ നിയമനം നടത്താൻ സലാമിന് കഴിഞ്ഞില്ല.

1986- 87 കാലത്ത് യൂണിവേഴ്സിറ്റി വിജ്ഞാപനം അനുസരിച്ച് 2 രൂപ ചെലാൻ അടച്ച് അപേക്ഷിച്ച് 3,300ൽ പരം സാധാരണക്കാരാണ് സിഎൽആർ റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചത്. 2 വർഷത്തിനിടെ ഒരു മാസം ജോലി എന്നതായിരുന്നു. അന്നത്തെ നില അന്നത്തെ ദിവസക്കൂലി 16:25 രൂപ ഭാവിയിൽ സ്ഥിരം ജോലി സ്വപ്നം കണ്ട് പക്ഷേ, എല്ലാവരും തുടർന്നു അതിനിടെ 60 വയസ്സ് പൂർത്തിയാക്കി പലരും ക്യാംപസ് വിട്ടു.

675 രൂപയാണ് ഇപ്പോൾ ദിവസക്കൂലി. നാട്ടിൽ കൂലിപ്പണിക്കാർക്ക് 1,000 രൂപ കൂലിയുള്ള കാലത്താണ് കാലിക്കറ്റ് ഭാരിച്ച പണികൾ ഏൽപിച്ച് പാവങ്ങളെ ‘പിഴിയുന്നത്’ ഓഫിസുകളിലെ പ്യൂൺ ജോലി, ക്യാംപസ് ശുചീകരണം, തോട്ടപ്പണി തുടങ്ങി യൂണിവേഴ്സിറ്റിയിലെ താഴേ തട്ടിലുള്ള മിക്ക ജോലികൾക്കും ഇന്നും സിഎൽആർ തൊഴിലാളികൾ വേണം.

സ്ഥിരം നിയമനത്തിന് മുൻപ് വർഷങ്ങൾ നീണ്ട സമരം നടത്തി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസും നടത്തി. 50% സ്ഥിരം പ്യൂൺ നിയമനം സിഎൽആർ സംവരണമാക്കാൻ തീരുമാനവും എടുപ്പിച്ചു. അത് നടപ്പാക്കാതെ പിന്നീട് അധികൃതർ 30% ആക്കി കുറച്ചു. പിന്നീട് കേസിന്റെ പേര് പറഞ്ഞ് സ്ഥിര നിയമന വഴി അടച്ചു.

Leave a Reply

Your email address will not be published.