NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ദേശീയ ബൈക്ക് റേസിംഗിനിടെ അപകടം; മത്സരാര്‍ത്ഥി മരിച്ചു

ചെന്നൈ: ദേശീയ ബൈക്ക് റേസിംഗ് മത്സരത്തിനിടെ ഉണ്ടായ അപകടത്തില്‍ മത്സരാര്‍ത്ഥി മരിച്ചു. ശ്രേയസ് ഹരീഷ് (13) ആണ് മരിച്ചത്. മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്കീട്ടില്‍ മത്സരം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം.

 

മേയിൽ സ്പെയിനിൽ നടന്ന ടൂവീലർ റേസിംഗിൽ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു. ദേശീയ ജേതാവായ ശ്രേയസിന്റെ മോട്ടോര്‍ സൈക്കിള്‍ നിയന്ത്രണം വിട്ട് ഇടിച്ച്‌ മറിഞ്ഞാണ് അപകടമുണ്ടായത്. പിതാവ് ഹരീഷും ഒപ്പമുണ്ടായിരുന്നു.

 

ശനിയാഴ്ച നടന്ന മത്സരത്തിന്റെ മൂന്നാം റൗണ്ടിനിടെയായിരുന്നു അപകടം. അപകടത്തിൽ തലയിലെ ഹെൽമറ്റ് ഊരിപ്പോവുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശൂപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തലയിടിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകത്തിൽ മറ്റൊരു മത്സാരാർത്ഥിക്കും പരിക്കേറ്റു.

 

ബംഗളൂരു സ്വദേശിയായ ശ്രേയസിന് മോട്ടോര്‍ സൈക്കിളുകളോട് അതിയായ താല്‍പ്പര്യമുണ്ടായിരുന്നു. ചെറുപ്പം മുതലേ കുട്ടി മത്സരത്തിനായി പരിശീലിച്ചിരുന്നു. ദേശീയ തലത്തില്‍ തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ ജേതാവായിട്ടുണ്ട്. മലേഷ്യയില്‍ ഈ മാസം നടക്കാനിരുന്ന മത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് ദുരന്തമുണ്ടായത്. ഇന്നും നാളെയുമുള്ള മത്സരങ്ങള്‍ മദ്രാസ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ് റദ്ദാക്കി.

Leave a Reply

Your email address will not be published.