NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘അതിഥി’യേത് ക്രിമിനലേത്? കുഴങ്ങി പൊലീസ്

 

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം കേരളത്തെ നടുക്കുമ്പോൾ അതിഥി തൊഴിലാളികൾ ഉൾപ്പെടുന്ന കൊലക്കേസുകളുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്നതായി സർക്കാരിന്റെ തന്നെ കണക്കുകൾ പറയുന്നു. 2015 മേയ് മുതൽ 2022 ഓഗസ്റ്റ് വരെയുള്ള ആറുവർഷത്തിൽ 159 അതിഥി തൊഴിലാളികളാണ് കൊലക്കേസുകളിൽ പ്രതികളായത്. 118 കേസുകളിലാണ് ഇത്രയും പേർ ഉൾപ്പെട്ടതെന്നും ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ കാണിക്കുന്നു. തൊഴിൽ മന്ത്രി നിയമസഭക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

ഇന്റർ ഓപറബിൾ ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം എന്ന സംവിധാനത്തിലൂടെ അതിഥിതൊഴിലാളികൾ ക്രിമിനൽ പശ്ചാത്തലമുള്ളവരാണോ എന്ന് പരിശോധിക്കാറുണ്ടെന്നും മന്ത്രി നൽകിയ ഉത്തരം വ്യക്തമാക്കുന്നു.

എല്ലാ പൊലീസ് സ്റ്റേഷനുകളിലും മൈഗ്രന്റ് ലേബർ റജിസ്റ്റർ ഉണ്ട്. ഇതിൽ പേരും ആധാർ നമ്പറും ഉൾപ്പെടെയുള്ള അടിസ്ഥാന വിവരങ്ങൾ സൂക്ഷിക്കാറുണ്ടെന്നും സർക്കാർ പറയുന്നു. സ്പെഷൽ ബ്രാഞ്ച് ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥർ അതിഥി തൊഴിലാളികളെ സ്ഥിരമായി നിരീക്ഷിക്കാറുണ്ടെന്നാണ് പൊലിസ് പറയുന്നത്.

അതിഥി തൊഴിലാളികളുടെ തിരിച്ചറിയൽ മുതൽ ആരോഗ്യപരിരക്ഷ വരെ ഉറപ്പാക്കാൻ ആവാസ് എന്ന പദ്ധതി തൊഴിൽ വകുപ്പും നടപ്പാക്കി വരികയാണെന്നാണ് പറയുന്നത്. ഇതെല്ലാമുണ്ടായിട്ടും ക്രിമിനൽ പശ്ചത്തലമുള്ളവരെ കണ്ടെത്തുന്നതിലും ഇവരുൾപ്പെടുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിലും വൻപരാജയമാണ് ഉണ്ടായിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!