ബലാത്സംഗ കേസിൽ മൂന്നിയൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ


തിരൂരങ്ങാടി : വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മൂന്നിയൂർ ബീരാൻപടിയിലെ ചെമ്പൻവീട്ടിൽ അബ്ദുസമദ് (35) ആണ് അറസ്റ്റിലായത്.
2019 മുതലുള്ള കാലയളവിൽ വിവിധ സ്ഥലങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്തു വെന്ന 27-കാരിയുടെ പരാതി യിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് തിരൂർ സബ് ജയിലിലേക്കയച്ചു.