ഈ വർഷത്തെ ഡോ.എ പി ജെ അബ്ദുൽ കലാം എക്സലൻസ് അവാർഡ്;ഡോ. എം.എ. കബീർ ഏറ്റുവാങ്ങി
1 min read

വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ, മേഖലകളിൽ മികച്ച സേവനം ചെയ്യുന്നവർക്ക് മുൻ ഇന്ത്യൻ പ്രസിഡൻ്റ് അബ്ദുൽ കലാമിൻ്റെ പേരിൽ വർഷം തോറും നൽകുന്ന ഡോ; എ.പി.ജെ അബ്ദുൽകലാം ദേശീയ അവാർഡ് വിതരണം ചെയ്തു. 2023 വർഷത്തെ എക്സലൻസ് അവാർഡ്
ജീവകാരുണ്യ, സാമൂഹിക, ബിസിനസ്സ് മേഖലയിൽ മികച്ച സേവനം ചെയ്ത മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഡോ എം എ കബീർ ബാംഗ്ലൂരിലെ ഹോട്ടൽ ലളിത് അശോക് ൽ വെച്ച് നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ ബഹു കർണ്ണാടക നിയമസഭാ സ്പീക്കർ U T ഖാദർ ൽ നിന്നും സ്വീകരിച്ചു.
ശാസ്ത്ര സാങ്കേതിക മേഖലയിലും, സിവിൽ സർവീസ് മേഖലയിലും മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ എപിജെ അബ്ദുൽ കലാം സ്റ്റഡി സെൻ്റർ ആണ് അവാർഡ് നൽകിയത് കർണ്ണാടക ഊർജ്ജ വകുപ്പ് മന്ത്രി കെ ജെ ജോർജ് ISRO ഡയറക്ടർ ഡോ വി നാരായണൻ, കർണാടക മുഖ്യമന്ത്രി ശ്രീ സിദ്ദാരമായ്യ യുടെ പ്രൈവറ്റ് സെക്രട്ടറിയും, MLC യുമായ നസീർ അഹമ്മദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.