NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി; ഓണക്കിറ്റ് പരിമിതപ്പെടുത്തിയേക്കും

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയായതിനാല്‍ ഓണക്കിറ്റ് പരിമിതപ്പെടുത്തിയേക്കും. എല്ലാ കാര്‍ഡുകള്‍ക്കും ഓണക്കിറ്റ് ലഭിക്കില്ല. മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കും മാത്രമായി കിറ്റ് പരിമിതപ്പെടുത്തും.

 

ഓണക്കിറ്റ് വിതരണത്തിന്റെ പ്രാഥാമിക ചര്‍ച്ചയിലാണ് ധാരണയായത്. എല്ലാവര്‍ക്കും ഓണക്കിറ്റ് നല്‍കണമെങ്കില്‍ 558 കോടി രൂപ വേണ്ടിവരും. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമ തീരുമാനമെടുക്കും.

 

കഴിഞ്ഞവര്‍ഷം 90 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് തയ്യാറാക്കി വിതരണംചെയ്തപ്പോള്‍ സര്‍ക്കാരിന് 500 കോടിരൂപയാണു ചെലവായത്. എന്നാല്‍ ഇത്തവണ കാര്‍ഡുടമകളുടെ എണ്ണം 93.76 ലക്ഷത്തിലേക്ക് ഉയര്‍ന്നു. മുന്‍കാലങ്ങളില്‍ എല്ലാവിഭാഗങ്ങള്‍ക്കും ഓണക്കിറ്റുനല്‍കിയത് കോവിഡുള്‍പ്പെടെയുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്താണ്.

Leave a Reply

Your email address will not be published.