NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അടുത്തയാഴ്ച വിവാഹം നടക്കാനിരുന്ന യുവാവ് സ്കൂട്ടർ അപകടത്തിൽ മരിച്ചു.

തേഞ്ഞിപ്പലം : അടുത്തയാഴ്ച വിവാഹം നടക്കാനിരുന്ന യുവാവ് അപകടത്തില്‍ മരിച്ചു. പള്ളിക്കല്‍ ബസാർ റൊട്ടിപ്പീടികയില്‍ താമസിക്കുന്ന കല്ലുവളപ്പില്‍ സൈതലവിയുടെ മകന്‍ ഷാഹുല്‍ ഹമീദ് (27) ആണ് മരിച്ചത്. ജൂലൈ 16 ന് യുവാവിന്റെ വിവാഹം നടക്കാനിരിക്കെയാണ് അപകട മരണം.

 

പള്ളിക്കല്‍ ബസാറില്‍ കോഴിക്കച്ചവട സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഷാഹുല്‍ ഹമീദ് ഇന്നലെ ഉച്ചയോടെ സ്‌കൂട്ടറില്‍ റൊട്ടിപ്പീടികയിലേക്ക് പോകവേ ടൗണിന് സമീപം വെച്ച് സകൂട്ടര്‍ നിയന്ത്രണം വിട്ട് റോഡില്‍ മറിയുകയായിരുന്നു. അബോധാവസ്ഥയില്‍ റോഡില്‍ കിടന്ന യുവാവിനെ ഓടിക്കൂടിയവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മാതാവ്: സുലൈഖ. സഹോദരങ്ങള്‍: ഫാസില, ബുഷറ, മുബശ്ശിറ, ദില്‍ഖാസ്, ഫിദ. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റ് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നെടുങ്ങോട്ട് മാട് പള്ളി ഖബര്‍ സ്ഥാനില്‍ മറവ് ചെയ്യും.

 

Leave a Reply

Your email address will not be published.