എസ്എസ്എഫ് പരപ്പനങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന് ഇന്ന് (വ്യാഴാഴ്ച) തുടക്കം


പരപ്പനങ്ങാടി : മുപ്പതാമത് എഡിഷൻ എസ്.എസ്.എഫ് പരപ്പനങ്ങാടി ഡിവിഷൻ സാഹിത്യോത്സവ് വ്യാഴം,വെള്ളി, ശനി ദിവസങ്ങളിലായി ചെട്ടിപ്പടിയിൽ നടക്കും. ഫാമിലി സാഹിത്യോത്സവ് ആരംഭിച്ച് ബ്ലോക്ക് യൂണിറ്റ് സെക്ടർ എന്നീ തലങ്ങളിലൂടെ വിജയിച്ച പ്രതിഭകൾ സാഹിത്യോത്സവിൽ മാറ്റുരക്കും. 170 മത്സരങ്ങളിലായി 500 ഇൽ അധികം പ്രതിഭകൾ എട്ടു വേദികളിലായി മത്സരിക്കും. വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് സ്ഥലം ഖാളി അബ്ദുൽ ഖാദർ സഖാഫി പതാക ഉയർത്തും.
പ്രധാന വേദിയായ തെരിമിൽ വൈകീട്ട് 7.30 ന് നടക്കുന്ന ഉദ്ഘാടന സംഗമത്തിൽ എസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് ഫിർദൗസ് സഖാഫി ഉദ്ഘാടനം നിർവഹിക്കും. എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ല ജനറൽ സെക്രട്ടറി നിസാമി തെന്നല സാഹിത്യ പ്രഭാഷണം നടത്തും. ഡിവിഷൻ പ്രസിഡണ്ട് സുഹൈൽ അഹ്സനി അധ്യക്ഷത വഹിക്കും.
മൂന്ന് വേദികളിലായി വിദ്യാർഥികളുടെ മത്സരങ്ങൾ അരങ്ങേറും. ശനിയാഴ്ച വൈകിട്ട് 7 30 ന് നടക്കുന്ന സമാപന സമ്മേളനം കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം നിർവഹിക്കും. മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡണ്ട് അബ്ദുൽ ഹഫീള് അഹ്സനി ആറ്റുപുറം അനുമോദന പ്രഭാഷണം നടത്തും. സമാപന പ്രാർത്ഥനയ്ക്ക് സയ്യിദ് ഹുസൈൻ ജമലുല്ലൈലി അസഖാഫി നേതൃത്വം നൽകും വിവിധ സെഷനുകളിൽ കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ് സോൺ ജില്ലാ നേതാക്കൾ സംബന്ധിക്കും
പത്രസമ്മേളനത്തിൽ സുഹൈൽ അഹ്സനി (എസ്എസ്എഫ് പരപ്പനങ്ങാടി ഡിവിഷൻ പ്രസിഡന്റ്), സർജാസ് പി പി (എസ്എസ്എഫ് പരപ്പനങ്ങാടി ഡിവിഷൻ ജനറൽ സെക്രട്ടറി), സുഹൈൽ പരപ്പനങ്ങാടി (സാഹിത്യോത്സവ് കൺവീനർ), ഫായിസ് സഖാഫി (എസ്എസ്എഫ് പരപ്പനങ്ങാടി ഡിവിഷൻ സെക്രട്ടറി) എന്നിവർ പങ്കെടുത്തു.