NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വള്ളിക്കുന്ന് ഇരുമ്പോത്തുങ്ങൽ പാലത്തിലൂടെ ഗതാഗതം നിരോധിച്ചു

1 min read

 

വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ ഇരുമ്പോത്തുങ്ങൽ-കാട്ടുമൂച്ചി-അത്താണിക്കൽ പി.ഡബ്ല്യു.ഡി റോഡിൽ ചാലിക്കൽ തോടിന് കുറുടെ സ്ഥിതി ചെയ്യുന്ന ഇരുമ്പോത്തുങ്ങൽ പാലത്തിലൂടെ ഗതാഗതം നിരോധിച്ചു.

തകർച്ചാ ഭീഷണിയിലായ പാലത്തിലൂടെ ഗതാഗതം സാധ്യമാകാത്ത അവസ്ഥയാണ്. പാലം പുനർ നിർമിക്കുന്നതിന്റെ മുന്നോടിയായാണ് ഗതാഗത നിരോധനം.

 

ഇരുമ്പോത്തിങ്ങൽ-കാട്ടുമൂച്ചി-അത്താണിക്കൽ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ചേളാരി-മാതാപ്പുഴ റോഡ്, വള്ളിക്കുന്ന്-റെയിൽവേ സ്‌റ്റേഷൻ റോഡ്, ചേളാരി-പരപ്പനങ്ങാടി റോഡ് എന്നിവയിലൂടെ തിരിഞ്ഞുപോകണമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published.