ഫയര്സ്റ്റേഷന് ജീവനക്കാരി കുളത്തില്‍ മരിച്ച നിലയില്‍


ഫയര്സ്റ്റേഷന് ജീവനക്കാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറിയാട് സ്വദേശി മണ്ണാഞ്ചേരി വീട്ടില്‍ അലിയുടെ മകള്‍ നിഫിത (29) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരിങ്ങാലക്കുട ഫയര്സ്റ്റേഷന് ജീവനക്കാരിയാണ് മരിച്ച നിഫിത. ഫയര്‍ സ്റ്റേഷന് സമീപത്ത് തന്നെയുള്ള ഡിസ്മാസ് റോഡരികിലെ കുളത്തിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ ഫയര്‍ സ്റ്റേഷനില്‍ ജോലിക്കെത്തിയ നിഫിത സുഖമില്ലെന്ന് പറഞ്ഞ് നേരത്തെ വീട്ടിലേക്ക് തിരിച്ചെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാൽ ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തെണ്ട സമയം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫയര്‍ സ്റ്റേഷനിലെ പാര്‍ട്ട് ടൈം ജീവനക്കാരിയാണ്. അമ്മ: സുലേഖ. സഹോദരങ്ങള്‍ സിബില്‍, അനീന.