എം.എസ്.എഫ് പ്രവര്‍ത്തകരെ വിലങ്ങുവച്ച പോലീസുകാര്‍ക്കെതിരെ നടപടിയില്ലെങ്കില്‍ പ്രക്ഷോഭം: എം കെ മുനീര്‍


മന്ത്രി വി. ശിവന്‍കുട്ടിയെ കരിങ്കൊടി കാണിച്ച എം.എസ്.എഫ് പ്രവര്‍ത്തകരെ പോലീസ് കൈവിലങ്ങ് അണിയിച്ച് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയതു കടുത്ത അനീതിയും ജനാധിപത്യ കേരളം ലജ്ജിച്ച് തല താഴ്‌ത്തേണ്ട വിഷയവും ആണെന്നു മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍.
ഇവരെ വിലങ്ങു വച്ച പോലീസുകാര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ പോലീസ് കൂലി പട്ടാളമായി മാറി. എസ് എഫ് ഐ പ്രവര്‍ത്തകര്‍ എന്ത് ചെയ്താലും പരവതാനി വിരിച്ച് സ്വീകരിക്കുന്നു. തീവ്രവാദികളെ കൊണ്ടുപോകുംപോലെയാണ് സമരം ചെയ്ത വിദ്യാര്‍ഥികളെ കൊണ്ടുപോവുന്നത്.
നാട്ടിലുള്ളവരെ മുഴുവന്‍ പീഡിപ്പിച്ച് അമേരിക്കയില്‍ പോയി വലിയ തള്ള് നടത്തുകയാണ് പിണറായി. ഇത് കയ്യും കെട്ടി നോക്കിയിരിക്കാന്‍ ജനാധിപത്യ ശക്തികള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ ചെയ്ത ക്രിമിനല്‍ കുറ്റം എന്താണെന്ന് പിണറായിയുടെ പോലീസ് പറയണം. കേരളത്തില്‍ സിപിഎമ്മുകാര്‍ക്ക് ഒരു നീതിയും മറ്റുള്ളവര്‍ക്ക് മറ്റൊരു നീതിയുമാണ് നടപ്പാക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് പഠനം നിഷേധിക്കപ്പെട്ടപ്പോഴാണ് എം.എസ്.എഫ് പ്രതിഷേധിച്ചതെന്നും അദ്ദേഹംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.