പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു


ഈ മാസം 21 ന് ഹരജി വീണ്ടും പരിഗണിക്കും
കൊച്ചി; പുരാവസ്തു തട്ടിപ്പ് കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. ഈ മാസം 21 വരെ അറസ്റ്റ് പാടില്ലെന്നാണു വിധി. കേസില്‍ രണ്ടാം പ്രതിയാണ് സുധാകരന്.
കെ. സുധാകരന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിച്ചത്. ഈ മാസം 21ന് ഹരജി വീണ്ടും പരിഗണിക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഉത്തരവ്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
സുധാകരന് സത്യസന്ധനാണെങ്കില്‍ അറസ്റ്റിനെ ഭയക്കുന്നതെന്തിനാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന് ചോദിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും സുധാകരന് കോടതിയെ അറിയിച്ചു.
ഈ മാസം 23 ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ക്രൈംബ്രാഞ്ച് സുധാകരനോട് ആവശ്യപ്പെട്ടിരുന്നത്.