പരപ്പനങ്ങാടിയിൽ അനധികൃത വിൽപ്പനയ്ക്കായി എത്തിച്ച മദ്യവുമായി മൂന്നുപേർ അറസ്റ്റിൽ


ചെറിയ വിലയ്ക്ക് ബിവറേജസിൽ നിന്നും മദ്യം വാങ്ങി ഇരട്ടി വിലയ്ക്ക് വിൽപ്പന നടത്തുന്നതിനായി കൊണ്ടു പോകുകയായിരുന്ന മദ്യവുമായി മൂന്ന് പേരെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു
.ഒഡീഷ സ്വദേശിയായ ലംബു മാജി (50) എന്നയാളുടെ പക്കൽ നിന്ന് 5 ലിറ്റർ മദ്യവും, പരപ്പനങ്ങാടി ഒട്ടുമ്മൽ സ്വദേശികളായ മമ്മൂന്റെ പുരയ്ക്കൽ സൈനുൽ ആബിദ് (33) നരിക്കോട് ശിഹാബ് (35) എന്നിവരിൽ നിന്ന് 24 കുപ്പികളിലായി 12 ലിറ്റർ മദ്യവും പിടികൂടി. പരപ്പനങ്ങാടി സ്വദേശികളുടെ ടിവിഎസ് സ്കൂട്ടറിൽ കടത്തിക്കൊണ്ടു പോയിരുന്ന ഇരുപത്തിനാല് കുപ്പി മദ്യമാണ് പിടികൂടിയത്. ഈ മാസത്തിൽ തന്നെ പരപ്പനങ്ങാടി പോലീസ് അനധികൃതമായി മദ്യ വില്പന നടത്തിയതിന് പിടികൂടിയ അഞ്ചാമത്തെ കേസാണ് ഇത്.
കഴിഞ്ഞ ആറുമാസത്തിനിടെ പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിൽ 40 ഓളം മദ്യകടത്ത്, വില്പന കേസുകളാണ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു പ്രതികളെ റിമാൻഡ് ചെയ്തിട്ടുള്ളത്.
സബ് ഇൻസ്പെക്ടർമാരായ അരുൺ ആർ യു, പരമേശ്വരൻ, സിവിൽ പോലീസ് ഓഫീസർമാരായ മുജീബ് റഹ്മാൻ, മഹേഷ്, രഞ്ജിത്ത് എന്നിവരും പോലീസ് സംഘത്തിന് ഉണ്ടായിരുന്നു.