NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി ഉള്ളണത്തെ അഞ്ച് സ്നേഹ ഭവനങ്ങൾ സമർപ്പിച്ചു.

പരപ്പനങ്ങാടി: നിർധന കുടുംബങ്ങൾക്ക് ഉള്ളണത്തെ ഒരു സഹോദരൻ നിർമിച്ചു നൽകിയ അഞ്ച് സ്നേഹ ഭവനങ്ങൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ കുടുംബങ്ങൾക്ക് സമർപ്പിച്ചു.

 

ഉള്ളണം എടത്തിരുത്തിക്കടവിനടുത്ത് 16.5 സെൻ്റ് സ്ഥലം വാങ്ങിയാണ് കാൻസർ, കിഡ്‌നി രോഗങ്ങളാൽ മരണപ്പെട്ടവരുടെ ആശ്രിതർ ഉൾപ്പെടുന്ന നിർധന കുടുംബങ്ങൾക്ക് വേണ്ടി മനോഹരമായ വീടുകൾ ഒരുങ്ങിയത്. സമർപ്പണ ശേഷം നടന്ന സ്നേഹ സംഗമം സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘടാനം ചെയ്തു.

 

സി.എൻ. ഇബ്രാഹിംകുട്ടി ഹാജി അധ്യക്ഷനായി. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി. മഹല്ല് ഖത്വീബ് അബ്ദുറഹീം ബാഖവി, നിയാസ് പുളിക്കലകത്ത്, സമദ് തയ്യിൽ, നൗഷാദ് ചെട്ടിപ്പടി, സയ്യിദ് എസ്.എം.കെ തങ്ങൾ പരപ്പനങ്ങാടി, ഹംസ ദാരിമി, റാസി ബാഖവി, ജാഫർ ഫൈസി, മുനിസിപ്പൽ കൗൺസിലർ ടി കാർത്തികേയൻ, കെ.പി ഷാജഹാൻ, യാക്കൂബ് കെ ആലുങ്ങൽ, മുഹമ്മദ്‌കുട്ടി ദാരിമി, ഇബ്രാഹിം ഫൈസി കൊടിഞ്ഞി, ശഫീഖ് ചെമ്പൻ സംസാരിച്ചു.

 

 

Leave a Reply

Your email address will not be published.