NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഹോട്ടൽ ഉടമയുടെ കൊലപാതകം: ഫർഹാനയുടെ സഹോദരൻ ഷുക്കൂർ പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട് കൊല്ലപ്പെട്ട വ്യവസായി സിദ്ധിഖിന്റെ മരണത്തിൽ കസ്റ്റഡിയിലെടുത്ത ഫർഹാനയുടെ സഹോദരനിലേക്കും അന്വേഷണം നീളുന്നു. ഷിബിലിയെയും ഫർഹാനയെയും ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഫർഹാനയുടെ സഹോദരൻ ഷുക്കൂറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ടെ എരഞ്ഞിപ്പാലത്തെ ടൂറിസ്റ്റ് ഹോമിലേക്ക് ട്രോളി ബാഗുമായി ഷുക്കൂർ പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പാലക്കാട് ചളവറയിലെ വീട്ടിൽ വെച്ചാണ് കഴിഞ്ഞ ദിവസം ഷുക്കൂറിനെ പിടികൂടിയത്.

ഇതിനിടെ, കഴിഞ്ഞ മാസം പതിനെട്ടിന് അച്ഛനെ കാണാതായ ശേഷം അക്കൗണ്ടിൽ നിന്നും രണ്ടു ലക്ഷം രൂപ പിന്വലിക്കപ്പെട്ടെന്ന് സിദ്ധിഖിന്റെ മകൻ ഷഹദ് മാധ്യമങ്ങളോട് വ്യക്തമാക്കി. പതിനഞ്ച് ദിവസം മുൻപ് മാത്രമാണ് നിലവിൽ കസ്റ്റഡിയിലുള്ള ഷിബിൻ സിദ്ധിഖിന്റെ ഹോട്ടലിൽ ജോലിയിൽ പ്രവേശിച്ചത്. ഈ ഷിബിലിനെ ജോലിയിൽ നിന്ന് ഈ മാസം 18 ന് പുറത്താക്കിയിരുന്നു എന്നും മകൻ വ്യക്തമാക്കി. അതിന് ശേഷമാണ് അച്ഛനെ കാണാതായെതെന്നും മകൻ വ്യക്തമാക്കി. പതിനെട്ടാം തിയതി മുതൽ തന്നെ സിദ്ധിക്കിനെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും മകൻ കൂട്ടിച്ചേർത്തു

ഈ മാസം പതിനെട്ടിനാണ് സിദ്ധിക്കിനെ കാണാതാകുന്നത്. കുറച്ചു ദിവസങ്ങളായി അദ്ദേഹത്തെ പറ്റി വിവരങ്ങൾ ലഭിക്കാത്തതിനാൽ കുടുംബം പൊലീസിൽ പരാതി നൽകി. എടിഎം വഴി പണം നഷ്ടമായതായും എല്ലാ ദിവസവും പണം അക്കൗണ്ടിൽ നിന്ന് പിൻവലിച്ചിരിക്കുന്നതായും സിദ്ധിക്കിന്റെ മകൻ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു ലക്ഷത്തോളം രൂപ സിദ്ധിക്കിനെ കാണാതായതോടെ അക്കൗണ്ടിൽ നിന്നും നഷ്ട്ടപെട്ടന്ന മകൻ ഷഹദ് പറഞ്ഞു. കൂടാതെ സിദ്ധിക്കിനെ കാണാതായതിന് ശേഷം കടയിൽ നിന്നും പണം നഷ്ടപ്പെട്ടിരുന്നു എന്നും മകൻ വ്യക്തമാക്കി.

സംഭവത്തിൽ ട്രോളി ബാഗ് കണ്ടെത്തിയാതായി സൂചന. അട്ടപ്പാടിയിൽ ഒൻപതാം വളവിൽ നിന്നാണ് ബാഗ് കണ്ടെത്തിയത്. രണ്ട് പെട്ടികളിലായാണ് മൃതദേഹ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ട്രോളി കണ്ടെത്തിയത് അന്വേഷണത്തിൽ വഴിതിരിവുണ്ടാക്കും.

ഇന്നലെ രാത്രിയാണ് മലപ്പുറം തിരൂർ സ്വദേശിയായ വ്യവസായിയെ രണ്ടംഗ സംഘം കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചത്. തിരൂർ സ്വദേശി സിദ്ധിഖാണ് കൊല്ലെപ്പെട്ടത്. 58 വയസായിരുന്നു. അട്ടപ്പാടി ചുരത്തിൽ നിന്നാണ് ട്രോളി ബാഗ് കണ്ടെടുത്തത്. കൊലനടത്തിയവരെന്ന് സംശയിക്കുന്ന ഇരുപത്തി രണ്ടു വയസ്സുള്ള ഷിബിലിയും പതിനെട്ട് വയസുള്ള ഫർഹാനയും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കോഴിക്കോട്ടെ എരഞ്ഞിപ്പാലത്തെ ടൂറിസ്റ്റ് ഹോമിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒളവണ്ണയിൽ ഹോട്ടൽ നടത്തുകയായിരുന്നു സിദ്ധിക്ക്. ജീവനക്കാരനായ ഷിബിനും സുഹൃത്തും ചേർന്നാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു. മണ്ണാർക്കാട് സ്വദേശികളായ പ്രതികളെ പൊലീസ് ചെന്നൈയിൽ നിന്നാണ് പിടികൂടിയത്. ഹോട്ടലിൽ ഇന്നലെ ഫോറൻസിക് പരിശോധന നടന്നു. മഫ്തിയിൽ പൊലീസ് ഹോട്ടലിൽ ക്യാമ്പ് ചെയ്ത് ഇന്നലെ അന്വേഷണം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *