NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഹയര്‍സെക്കന്‍ഡറി പരീക്ഷ ഫലം; വിജയ ശതമാനം 82.95 %, ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് മലപ്പുറത്ത്

 

ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു. വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 312005 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ആകെ 376135 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.

82.95 % ആണ് ഇത്തവണത്തെ ഹയര്‍സെക്കന്‍ഡറി വിജയ ശതമാനം. സയന്‍സില്‍ 87.31 ശതമാനവും ഹ്യുമാനിറ്റിസില്‍ 71.93 ശതമാനവും കൊമേഴ്‌സില്‍ 82.75 ശതമാനവുമാണ് വിജയശതമാനം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ വിജയ ശതമാനത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 0.92 ശതമാനമാണ് കുറവ്.

ഇന്ന് വൈകിട്ട് 4 മണി മുതല്‍ വെബ് സെറ്റിലും മൊബൈല്‍ ആപ്ലിക്കേഷനിലും ഫലമറിയാം.33815 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. വിജയ ശതമാനം കൂടിയ ജില്ല വയനാടാണ് (87.55%). കുറവ് പത്തനംതിട്ട (76.59). 20 സ്‌കൂളുകളാണ് 100% വിജയം നേടിയത്. ഏറ്റവും കുടുതല്‍ ഫുള്‍ എ പ്ലസ് നേടിയ ജില്ല മലപ്പുറമാണ്. 4897 വിദ്യാര്‍ഥികളാണ് ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയത്.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 28495 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 22338 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 78.39 % ആണ് ഇത്തവണത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിജയ ശതമാനം. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തില്‍ 0.13 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *