മലപ്പുറത്ത് ഗ്ലാസ് ലോഡ് ഇറക്കുന്നതിനിടെ അപ്രതീക്ഷിത ദുരന്തം; ഗ്ലാസിനും ലോറിക്കും ഇടയിൽപ്പെട്ട തൊഴിലാളി മരിച്ചു


വളാഞ്ചേരി കോട്ടപ്പുറത്ത് ഗ്ലാസ് ലോഡ് ഇറക്കുന്നതിനിടെ ഗ്ലാസിനും ലോറിക്കും ഇടിയില്‍ കുടുങ്ങി ചുമട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം.
കൊട്ടാരം സ്വദേശി സിദ്ദിഖാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ലോറിയില്‍നിന്നും ഗ്ലാസ് ഇറക്കുന്നതിനിടെ ഗ്ലാസ് ദേഹത്ത് വീണാണു ചുമട്ടു തൊഴിലാളിയായ കൊട്ടാരം സ്വദേശി സിദ്ദിഖ് മരിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും ഗ്ലാസ് ലോഡുമായി വന്നതായിരുന്നു ലോറി.
വളാഞ്ചേരി കോട്ടപ്പുറം ജുമാ മസ്ജിദിന് സമീപം പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ്, ഗ്ലാസ് ഷോപ്പിലേക്കായി എത്തിച്ച ഗ്ലാസ്സാണ് ലോറിയില്‍ നിന്നും തെന്നിവീണത്. ക്രെയിന്‍ ഉപയോഗിച്ച് ഇറക്കുന്നതിനിടെ ചെരിഞ്ഞ ഗ്ലാസ് സിദ്ദിഖിന്റെ ദേഹത്ത് പതിക്കുകയായിരുന്നു.
ലോറിക്കും ഗ്ലാസ്സിനും ഇടയില്‍ പെട്ട സിദ്ദിഖിനെ രക്ഷപ്പെടുത്തി ഉടന്‍ തന്നെ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.