പരപ്പനങ്ങാടിയിൽ ട്രെയിൻതട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു.


പരപ്പനങ്ങാടി : പുത്തൻപീടികയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്തിയയാളെ തിരിച്ചറിഞ്ഞു.
പുത്തൻപീടിക സ്വദേശി വാൽപാശേരി പുറക്കാട്ട് നിഷാദ് (48) ആണ് മരിച്ചത്.

പുത്തൻപീടിക റെയിൽവെ അണ്ടർ ബ്രിഡ്ജിന് സമീപം രാത്രി രണ്ടു മണിയോടെയാണ് ട്രയിൻ മരിച്ച നിലയിൽ കാണപ്പെട്ടത്.
തുടർന്ന് പോലീസ് നിർദേശ പ്രകാരം ട്രോമാ കെയർ വളണ്ടിയർമാരായ ഗഫൂർ തമന്ന റാഫി ചെട്ടിപ്പടി റഫീഖ് പരപ്പനങ്ങാടി മുനീർ സ്റ്റാർ എന്നിവർ ചേർന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
അച്ഛൻ: സുരേന്ദ്രൻ. ഭാര്യ : ദിവ്യ.
മക്കൾ അഭിനവ്, നക്ഷത്ര