മീഡിയാ വണ്ണിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്രനടപടി സുപ്രിം കോടതി റദ്ദാക്കി


മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രിംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ജനാധിപത്യത്തില്‍ മാധ്യസ്വാതന്ത്ര്യത്തിന്റെ പങ്ക് വലുതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
ചാനലിന് പ്രവര്‍ത്തിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ആവശ്യമായ അനുമതിയില്ലെന്നും അതിനാല്‍ ചാനലിന് അനുവദിച്ച ലൈസന്‍സ് റദ്ദാക്കിയതായും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് (ഐ ആന്‍ഡ് ബി) മന്ത്രാലയം .2022ജനുവരി 31ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ ചാനല്‍ സംപ്രേഷണവും നിര്‍ത്തി.
2022 മാര്‍ച്ച് 15 ന് ചാനലിന്റെ വിലക്ക്് സുപ്രിം കോടതി സ്‌റ്റേ ചെയ്തിരുന്നു. അതിന് മുമ്പ് കേരളാ ഹൈക്കോടതിയും വിലക്കിന് സ്‌റ്റേ നല്‍കിയിരുന്ന്. ഇതേ തുടര്‍ന്ന് സുപ്രിം കോടതിയില്‍ കേസ് നടക്കുകയായിരുന്നു.