പഠന പിന്തുണക്കൊപ്പം മാനസികോല്ലാ സവും; വേറിട്ട പ്രവർത്തന വുമായി ഒ.യു.പി സ്കൂളിലെ അധ്യാപകർ


തിരൂരങ്ങാടി: പഠന പിന്തുണക്കൊപ്പം മാനസികോല്ലാസം നൽകി അധ്യാപകർ കുട്ടികളുടെ മുന്നിലെത്തി. തിരൂരങ്ങാടി ഒ.യു.പി സ്കൂളിലെ അധ്യാപകരാണ് ഓൺലൈൻ പഠന പിന്തുണക്കൊപ്പം കുട്ടികളുടെ മാനസിക പിരിമുറുക്കം കുറക്കാൻ പാവകളിയുമായി കുട്ടികൾക്ക് മുന്നിൽ എത്തിയത്.
ഒ.യു.പി സ്കൂൾ നടപ്പിലാക്കുന്ന “കുട്ടിക്കൊരു കൂട്ട്” എന്ന കോവിഡ് കാല അതിജീവന പരിപാടിയുടെ ഭാഗമായുള്ള അവസാന ഘട്ട ഗൃഹസന്ദർശന വേളയിലാണ് പാവകളിയുമായി ഈ വേറിട്ട പ്രവർത്തനം നടത്തിയത്.

ചെറുമുക്ക് പ്രവാസി നഗറിലെ ഒ.യു.പി സ്കൂൾ വിദ്യാർഥികൾക്ക് മുന്നിലാണ് സ്കൂളിലെ അധ്യാപകൻ ഹനീഫ മാസ്റ്ററുടെ നേതൃത്വത്തിൽ പാവ നാടകം അവതരിപ്പിച്ചത്.
അധ്യാപകരെ ഗ്രൂപ്പുകളായി തിരിച്ച് 1400 ഓളം വരുന്ന സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീടുകൾ ഒരിക്കൽ കൂടി സന്ദർശിച്ച് അവർക്ക് വേണ്ട സർവ്വ പിന്തുണയും ഒരുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
പ്രധാനധ്യാപകൻ പി.അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ എം.അബ്ദുല്ല, കെ.അബ്ദുറഹ്മാൻ, പി. മുനീർ, ഇ.വി. ജാസിദ്, വി.കെ സിദ്ധീഖ്, പി.ടി.എ കമ്മിറ്റിയംഗം മുസ്തഫ ചെറുമുക്ക് എന്നിവർ നേതൃത്വം നൽകി.