NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യയേയും വെട്ടി, മരുമകൻ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം അരുവിക്കരയിൽ ഭാര്യയുടെ മാതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. മെഡിക്കൽ കോളജ് ജീവനക്കാരൻ അലി അക്ബറാണ് ഭാര്യയുടെ മാതാവ് താഹിറയെ കൊലപ്പെടുത്തിയത്. ഭാര്യയെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്വയം തീ കൊളുത്തിയ അലി അക്ബർ ആശുപത്രിയിൽ ചികിത്സിൽ ആണ് ഇപ്പോൾ.

 

ഇന്ന് പുലർച്ചെ ആണ് സംഭവം നടക്കുന്നത്. അലി അക്ബർ മറ്റൊരു മുറിയിൽ കിടന്നിരുന്ന ഭാര്യയുടെ അമ്മ താഹിറയെയാണ് ആദ്യം വെട്ടിപ്പരിക്കേൽപ്പിക്കുന്നത്. വെട്ടേറ്റ താഹിറ മരിക്കുകയായിരുന്ന. തുടർന്ന് ഭാര്യ മുംതാസിനെയും വെട്ടിപ്പരിക്കേൽപ്പിച്ചു. സ്‌കൂൾ അധ്യാപികയാണ് ഇവർ. വെട്ടിക്കൊന്ന ശേഷം ഇയാൾ മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തി. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീ അണച്ച് അലി അക്ബറെ ആശുപത്രിയിലാക്കിയത്. മുംതാസിനെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലി അക്ബർ നാളെ സർവീസിൽ നിന്നും വിരമിക്കാനിരിക്കുകയാണ്.

അലി അക്ബർക്ക് വൻ സാമ്പത്തിക ബാധ്യതയുണ്ട് എന്ന് പൊലീസ് അന്വേഷണത്തിൽ വെളിപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ദമ്പതികളുടെ മകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. പരിക്കേറ്റ് മെഡിക്കൽ കോളജിൽ കഴിയുന്ന മുംതാസിന്റെയും അലി അക്ബറിന്റെയും നില ഗുരുതരമായി തന്നെ തുടരുകയാണെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *