NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10 ന്, വോട്ടെണ്ണല്‍ 13 ന്, വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പില്ല

കര്‍ണ്ണാടക നിയമസഭാ തിരഞ്ഞൈടുപ്പ് മെയ് പത്തിന് നടക്കും. വോട്ടെണ്ണല്‍ മെയ് 13 . ഏപ്രില്‍ 24 നായിരിക്കും നോമിനേഷന്‍ പി്ന്‍വലിക്കാനുളള അവസാന തീയതി. ഒറ്റ ഷെഡ്യുളിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.

ഏപ്രില്‍ 13 നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസംബ്‌ളി തിരഞ്ഞെടുപ്പിനായുള്ള നോട്ടിഫിക്കേഷന്‍ പുറത്തിറക്കുക. കേന്ദ്ര തിരഞ്ഞെടു്പ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഏപ്രില്‍ 21 മുതല്‍ നാമനിര്‍ദേശ പത്രികകൾ സമര്‍പ്പിച്ചു തുടങ്ങാം.

വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പുണ്ടാകില്ല. ഫെബ്രുവരി 2023 വരെയുള്ള ഒഴിവുകളാണ് കമ്മീഷന്‍ പരിഗണിച്ചത്. അത് കൊണ്ടാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പില്ലാത്തതെന്നും കമ്മീഷന്‍ അറിയിച്ചു. 5 കോടി 21 ലക്ഷം വോട്ടര്‍മാരാണ് 224 അസംബ്‌ളീ സീറ്റുകളിലേക്ക് വോട്ടുരേഖപ്പെടുത്താനുള്ളത്.

ബി ജെ പി 118, കോണ്‍ഗ്രസ് 72, ജെ ഡി എസ് 32 എന്നിങ്ങനെയാണ് കര്‍ണ്ണാടക അസംബ്‌ളിയിലെ ഇപ്പോഴത്തെ കക്ഷി നില. അമ്പത്തെണ്ണായിരത്തോളം പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജമാക്കുന്നത്.

Leave a Reply

Your email address will not be published.