ചെമ്മാട് വ്യാപാരോത്സവം : ഇടക്കാല നറുക്കെടുപ്പും നഗരസഭക്ക് ആദരവും
1 min read

വ്യാപാരി വ്യവസായി ഏകോപനസമിതി ചെമ്മാട് യൂണിറ്റ് നടത്തുന്ന വ്യാപാരോത്സവത്തിന്റെ ഇടക്കാല നറുക്കെടുപ്പ് നടത്തി. ഏപ്രിൽ 25-നാണ് വ്യാപാരോത്സവം സമാപിക്കുന്നത്. ചെമ്മാട് യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് സിറ്റിപാർക്ക്, ജനറൽസെക്രട്ടറി സൈനു ഉള്ളാട്ട്, ട്രഷറർ അമർ മനരിക്കൽ എന്നിവർ ചേർന്ന് സ്വരാജ് ട്രോഫി നേടിയ തിരൂരങ്ങാടി നഗരസഭാ സാരഥികളെ ചടങ്ങിൽ അനുമോദിച്ചു.
പൊതുസമ്മേളനം വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ട്രഷറർ നൗഷാദ് കളപ്പാടൻ ഉദ്ഘാടനം ചെയ്തു. നൗഷാദ് സിറ്റിപാർക്ക് അധ്യക്ഷത വഹിച്ചു.ഏകോപനസമിതി ചെമ്മാട് യൂണിറ്റ് വൈസ്പ്രസിഡണ്ട് സിദ്ധീഖ് പനക്കൽ അനുമോദന പ്രസംഗം നടത്തി. ചെമ്മാട്ടെ ഗിന്നസ് അവാർഡ് നേടിയ ഡോ. ലൈലാ ബീഗത്തെ നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ്കുട്ടിയും ആദരിച്ചു.
നഗരസഭാധ്യക്ഷൻ കെ.പി. മുഹമ്മദ്കുട്ടി, ഉപാധ്യക്ഷ സി.പി. സുഹറാബി, ഇഖ്ബാൽ കല്ലുങ്ങൽ, സി.പി. ഇസ്മായിൽ, എം. സുജിനി, ചെമ്പ വഹീദ, മലബാർ ബാവ, വനിതാ വിങ്ങ് ജില്ലാ ജനറൽ സെക്രട്ടറി ഖമറുന്നിസ മലയിൽ, സമദ് കാരാടൻ, യൂത്ത് വിംഗ് പ്രസിഡണ്ട് അൻസാർ തൂമ്പത്ത്, ജനറൽ സെക്രട്ടറിഎം. ബാപ്പുട്ടി തുടങ്ങിയവർ പങ്കെടുത്തു.
ഒന്നാം സമ്മാനം:
ചെമ്മാട് യൂണിറ്റ് നൽകുന്ന Honda Activa സ്കൂട്ടർ
MetroTails ൽ നിന്ന് നൽകിയ 158565 എന്ന നമ്പറിൽ ബഷീർ കുണ്ടുർ
MetroTails ൽ നിന്ന് നൽകിയ 158565 എന്ന നമ്പറിൽ ബഷീർ കുണ്ടുർ
രണ്ടാം സമ്മാനം
അഹ്ബാബ് ട്രാവൽസ് സ്പോൺസർ ചെയ്ത ഫ്രിഡ്ജ്, മാനസ സിൽക്സ്നിന്നും നൽകിയ കൂപ്പൺ 293916 നമ്പറിൽ ഫസ്‌ലുറഹ്‌മാൻ മാളിയേക്കൽ ഉള്ളണം നോർത്ത്.
മൂന്നാം സമ്മാനം
എലൈറ്റ് ഫർണിച്ചർ സ്പോൺസർ ചെയ്ത വാഷിങ് മെഷീൻ
സിറ്റിചോയ്സ്പാത്രപുരയിൽനിന്നും നൽകിയ 55489 എന്ന നമ്പറിൽ
എം.മിഷാൽ പള്ളിപടി .
സിറ്റിചോയ്സ്പാത്രപുരയിൽനിന്നും നൽകിയ 55489 എന്ന നമ്പറിൽ
എം.മിഷാൽ പള്ളിപടി .
നാലാം സമ്മാനം
MOTO MOBZ സ്പോൺസർചെയ്ത മൊബൈൽ ഫോൺ
മുംതാസ് ജ്വല്ലറിയിൽ നിന്നും നൽകിയ 134183 നമ്പർ
നെസിന കാരാംകുണ്ടിൽ, കൊടിഞ്ഞി
മുംതാസ് ജ്വല്ലറിയിൽ നിന്നും നൽകിയ 134183 നമ്പർ
നെസിന കാരാംകുണ്ടിൽ, കൊടിഞ്ഞി
എന്നിവർ വിജയികളായി