താനൂർ ഒട്ടുമ്പുറം- കെട്ടുങ്ങൽ വാഹനാപകടം : വള്ളിക്കുന്ന് സ്വദേശിയായ യുവാവ് മരിച്ചു.


പരപ്പനങ്ങാടി : താനൂർ ഒട്ടുമ്പുറം- കെട്ടുങ്ങൽ ബൈക്കും കാറും ഇടിച്ച് യുവാവ് മരിച്ചു.
വള്ളിക്കുന്ന് ആനങ്ങാടി ബീച്ചിൽ താമസിക്കുന്ന മറക്കടവത്ത് അഫ്സൽ (26) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 11 മണിയോടെ ആണ് അപകടം.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ പരപ്പനങ്ങാടി നഹാസ് ആശുപത്രിയിലും തുടർന്ന് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.