യുവ വനിതാ ഡോക്ടർ സുഹൃത്തിന്റെ ഫ്ലാറ്റിൽ മരിച്ചനിലയിൽ.


കോഴിക്കോട് : യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കണിയാമ്പറ്റ പള്ളിയാലിൽ പരീതിന്റെ ഭാര്യ തൻസിയ (25) ആണു മരിച്ചത്.
കോഴിക്കോട് മലബാർ മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനിയാണ്. പാലാഴിയിലെ സുഹൃത്തായ ഡോക്ടറുടെ ഫ്ലാറ്റിലാണ് തൻസിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ പത്തു മണിയോടെയാണ് സംഭവം. അപസ്മാര രോഗത്തിനു മരുന്നു കഴിക്കുന്നുണ്ടായിരുന്നു. അപസ്മാരം കൂടിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അടുത്തിടെയാണ് വിവാഹം കഴിഞ്ഞത്.