NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ജോലിയിലിരുന്നു മരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിതര്‍ക്കുള്ള നിയമനം (ഡൈയിംഗ് ഹാര്‍നസ്) നിര്‍ത്താന്‍ നീക്കം, സര്‍വ്വീസ് സംഘടനകളുടെ യോഗം വിളിച്ചു

ജോലിയില്‍ ഇരുന്നു മരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്ന ( ഡൈയിംഗ് ഹാര്‍നസ്) രീതി നിര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച സെക്രട്ടറിതല നിര്‍ദേശത്തെത്തുടര്‍ന്ന് ചീഫ് സെക്രട്ടറി ഈ മാസം പത്തിന് സര്‍വ്വീസ് സംഘടനകളുടെ യോഗം വിളിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മരണപ്പെട്ട് ഒരു വര്‍ഷത്തിനധികം ലഭിക്കുന്ന നിയമനം സ്വീകരിക്കാന്‍ സമ്മതമുള്ള യോഗ്യരായ അപേക്ഷകര്‍ക്ക് അപ്രകാരവും അങ്ങനെയല്ലാത്തവര്‍ക്ക് 10 ലക്ഷം രൂപയും നല്‍കാനാണ് സെക്രട്ടറി തല കമ്മിറ്റിയുടെ നിര്‍ദേശം.

ഓരോ വര്‍ഷവും ഓരോ വകുപ്പില്‍ വരുന്ന ഒഴിവുകളില്‍ അഞ്ചു ശതമാനമാണ് ആശ്രിത നിയമനത്തിനായി മാറ്റി വയ്ക്കുന്നത്. പല വകുപ്പുകളിലും അഞ്ച് ശതമാനത്തിനേക്കാള്‍ കൂടുതല്‍ ആശ്രിത നിയമനങ്ങള്‍ ഓരോ വര്‍ഷവും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

 

ഓരോ വര്‍ഷവും ഉണ്ടാകുന്ന ഒഴിവുകളില്‍ അഞ്ച് ശതമാനം മാത്രമേ ആശ്രിത നിയമനം നടത്താവൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി സര്‍ക്കാര്‍ തള്ളിയിരുന്നു.

Leave a Reply

Your email address will not be published.