NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അരിയല്ലൂർ സർവീസ് സഹകരണ ബാങ്ക് : ശതാബ്ദി ആഘോഷം 10 ന്

1 min read

വള്ളിക്കുന്ന്: പ്രവര്‍ത്തന പാതയിൽ 100 വര്‍ഷം പൂര്‍ത്തീകരിക്കുന്ന അരിയല്ലൂര്‍ സര്‍വ്വീസ്‌ സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷത്തിന്റെ സമാപന പരിപാടി ഡിസംബർ 10ന് നടക്കുമെന്ന് ഭരണസമിതി അംഗങ്ങൾ അറിയിച്ചു.

1922ല്‍ ഐക്യനാണയ സംഘമായി പ്രവര്‍ത്തനമാരംഭിച്ചത്‌ മുതല്‍ വായ്പാ-വായ്പേതര പ്രവര്‍ത്തനങ്ങളിലും മറ്റ്‌ സാമുഹ്യസേവനപ്രവര്‍ത്തനങ്ങളിലും മികച്ച പ്രവർത്തനം കാഴ്ചവെച്ച്‌ ഇന്ന്‌ ക്ലാസ്‌ വണ്‍ വിഭാഗത്തില്‍ ഒരു പ്രധാന ശാഖയും 3 ബ്രാഞ്ചുകളുമായി ബാങ്ക്പ്രവര്‍ത്തനം നടത്തി വരുന്നുണ്ട്.

ശനിയാഴ്ച രാവിലെ 10 മണിക്ക്‌ അരിയല്ലൂര്‍ വിഷവൈദ്യശാലക്ക്‌ സമീപത്ത്‌ വെച്ച്‌ നടക്കുന്ന പരിപാടി വനം വന്യജീവി വകുപ്പ് മന്ത്രി ഏ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പി. അബ്ദുൽഹമീദ്‌ എം.എല്‍.എ. അധ്യക്ഷത വഹിക്കും.മുന്‍ ഭരണസമിതി അംഗങ്ങളേയും ജീവനക്കാരേയും അരിയല്ലൂരിൽ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെയും ചടങ്ങിൽ ആദരിക്കും. വൈകീട്ട്‌ ആറിന് തൃശൂര്‍ റിമംബറന്‍സ് തിയേറ്റർ ഗ്രുപ്പ്‌ ഒരുക്കുന്ന “ഹിഗ്വിറ്റ’ എന്ന നാടകവും അരങ്ങേറുമെന്ന് പ്രസിഡന്റ് ഇ. നരേന്ദ്രദേവ്, സെക്രട്ടറി കെ. സ്മിത, ടി.കെ. കർപ്പൻ, സി.എം. അറുമുഖൻ, പി പ്രകാശൻ, എ.കെ പ്രഭീഷ് എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published.