തൃക്കുളം പന്താരങ്ങാടിയിൽ സംഘർഷം: സംഭവം മദ്യപസംഘം കച്ചവടക്കാരനെ മർദിച്ചതുമായി ബന്ധപ്പെട്ട്.


തിരൂരങ്ങാടി: മദ്യപസംഘം കച്ചവടക്കാരനെ മർദിച്ചതുമായി ബന്ധപ്പെട്ട് പന്താരങ്ങാടിയിൽ സംഘർഷം. തൃക്കുളം പന്താരങ്ങാടിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ മൂന്നംഗ സംഘം നൊങ്ക് വാങ്ങാൻ കടയിൽ എത്തിയാതായിരുന്നു. ഇതിനിടെ കടക്കാരനുമായി വാക്കുതർക്കമുണ്ടാകുകയും തുടർന്ന് മർദിക്കുകയായിരുന്നു.
വിഷയത്തിൽ ഇടപെട്ട നാട്ടുകാരനെയും സംഘം മർദിച്ചു. ഇതോടെ നാട്ടുകാരും ഇടപെടുകയായിരുന്നു.സംഘർഷമായതോടെ പോലീസ് സ്ഥലത്തെത്തി. മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ കേസ് എടുത്തതായി പോലീസ് പറഞ്ഞു. പരപ്പനങ്ങാടി, ചെട്ടിപ്പടി സ്വദേശികളാണ് കസ്റ്റഡിയിൽ ഉള്ളത്.