NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വാഹനങ്ങളിലെ ബാറ്ററി മോഷ്ടിക്കുന്ന കൊളപ്പുറം സ്വദേശി പിടിയിൽ

തിരൂരങ്ങാടി: വാഹനങ്ങളിലെ ബാറ്ററികൾ മോഷ്ടിക്കുന്ന യുവാവ് അറസ്റ്റിൽ. എആർ നഗർ – കൊളപ്പുറം സ്വദേശി മലയിൽ ശറഫുദ്ധീൻ (35) ആണ് പിടിലായത്. കൂരിയാട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ആണ് ശറഫുദ്ധീൻ. വെളിമുക്ക് – പാലക്കലിൽ നിന്ന് 2 വാഹനങ്ങളിലെയും കൊടുവായൂരിൽ നിന്ന് ഒരു വാഹനത്തിലെയും ബാറ്ററികൾ മോഷ്ടിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തു.
പകലും രാത്രിയും ഇയാൾ ഓട്ടോയിലെത്തി മോഷണം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. മോഷ്ടിക്കുന്ന ബാറ്ററികൾ വേങ്ങരയിലാണ് വിൽപ്പന നടത്തിയിരുന്നത്. എസ് ഐ എൻ.മുഹമ്മദ് റഫീഖ്, എസ് ഐ സന്തോഷ്‌കുമാർ, സി പി ഒ മാരായ അമർനാഥ്‌, ജലാൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിടികൂടിയതറിഞ്ഞ് നിരവധി പേരാണ് പരാതിയുമായി എത്തിയത്.

Leave a Reply

Your email address will not be published.