NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂളിൽ ഊർജോത്സവവും പോസ്റ്റർ രചനാമത്സരവും

1 min read

പരപ്പനങ്ങാടി: എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂളിൽ ഊർജ്ജോത്സവത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് മാനേജർ മുഹമ്മദ് അഷ്റഫ് ഉപഹാരം നൽകുന്നു

പരപ്പനങ്ങാടി: എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂളിൽ സ്മാർട് എനർജി പ്രോഗ്രാമിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഊർജോത്സവം-2022 സ്കൂൾ മാനേജർ മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം നിർവ്വഹിച്ചു. “ഊർജസംരക്ഷണവും പരിസ്ഥിതിയും ആരോഗ്യവും “എന്ന വിഷയത്തിൽ ജില്ലാ സ്മാർട് എനർജി പ്രോഗ്രാം ജോയിന്റ് കോർഡിനേറ്റർ അബ്ദുറഹിമാൻ വിദ്യാർത്ഥികൾക്ക് ബോധവത്കരണം നടത്തി.

 

ഊർജ്ജ സംരക്ഷണ സന്ദേശം കുട്ടികളിലൂടെ രക്ഷിതാക്കളിലേക്കും തുടർന്ന് സമൂഹത്തിലേക്കും എത്തിക്കുകയാണ് പദ്ധതി. ഊർജ്ജോത്സവത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു.”കാർബൺ ന്യൂട്രൽ പരിസര വ്യവസ്ഥയ്ക്ക് ഹരിത ഊർജ്ജത്തിന്റെ പങ്ക് “എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഊർജ്ജ ക്ലബ്ബ് അംഗങ്ങളായ നെയ്ന ഫത്തിൻ, പരിണയ, മിർസ, ഷബാന, മിഫ എന്നിവർ സെമിനാർ അവതരിപ്പിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് അഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. എച്ച്.എം. ബെല്ല ജോസ്, ഡെപ്യൂട്ടി എച്ച്.എം. പി.ബി,അഞ്ജലി, സ്റ്റാഫ് സെക്രട്ടറി ജയ്സൽ, സ്കൂൾ എനർജി ക്ലബ്ബ്‌ കോഡിനേറ്റർ ഷാനിബ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.