കാൽനടയായി ഹജ്ജിന്: പാകിസ്താൻ വിസ നിഷേധിച്ചിട്ടില്ലെന്ന് ശിഹാബ് ചോറ്റൂർ


കാൽനടയായി പാക്കിസ്താൻ വഴി മക്കയിലേക്കുള്ള ഹജ്ജ് യാത്രക്ക് തനിക്ക് പാകിസ്താൻ വിസ നിഷേധിച്ചെന്ന തരത്തിൽ പുറത്തുവന്ന വാർത്തകൾ ശെരിയല്ലെന്ന് ശിഹാബ് ചോറ്റൂർ. വിസ നിഷേധിച്ചെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും ശിഹാബ് ചോറ്റൂർ അറിയിച്ചു. ട്വിറ്ററിലൂടെയാണ് ഇതുസംബന്ധിച്ച വിശദീകരണ കുറിപ്പുമായി ശിഹാബ് രംഗത്തെത്തിയത്. വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് താൻ ഇതുവയെും പാകിസ്താനിലെ കോടതിയിൽ ഹരജിയുമായി സമീപിച്ചിട്ടില്ല. ഇത്തരം വ്യാജ വാർത്തകളിൽ നിന്നും ചാനലുകളിൽ നിന്നും അകന്നു നിൽക്കാൻ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നുവെന്നും ശിഹാബ് ചോറ്റൂർ അറിയിച്ചു.
ഒരു പാകിസ്താൻ പൗരൻ ശിഹാബ് ചോറ്റൂരിന് വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിയുമായി ലാഹോർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജി പാക് കോടതി തള്ളിയതായി കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. അതേസമയം തന്റെ യാത്ര എത്രയും പെട്ടെന്ന് തന്നെ പുനരാരംഭിക്കുമെന്നും ശിഹാബ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ജൂണ്‍ രണ്ടിന് മലപ്പുറത്തുനിന്നു തുടങ്ങി 3000 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത് പഞ്ചാബിലെ വാഗ അതിര്‍ത്തിയിലെത്തിയ ശിഹാബിന് വിസയില്ലാത്തതിനാല്‍ പാകിസ്താനിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. പാകിസ്താന്‍ ഇമിഗ്രേഷന്‍ അധികൃതര്‍നടപടി പൂര്‍ത്തീകരിക്കാത്തതിനാല്‍ ഒരു മാസമായി ശിഹാബ് അതിര്‍ത്തിയില്‍ തുടരുകയാണ്.
ഇതിനിടയിലാണ് ശിഹാബിന് വേണ്ടി പാക് പൗരനായ സര്‍വാര്‍ താജ് എന്നയാൾ ലാഹോർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപേക്ഷ സമര്‍പ്പിച്ചത്. ജസ്റ്റിസ് ചൗധരി മുഹമ്മദ് ഇഖ്ബാല്‍, ജസ്റ്റിസ് മുസാമില്‍ അക്തര്‍ ഷബീര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ആണ് അപേക്ഷ പരിഗണിച്ചത്. എന്നാൽ ഇതുസംബന്ധിച്ച് സിംഗിള്‍ ബെഞ്ച് എടുത്ത തീരുമാനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ച് ഹര്‍ജി തള്ളുകയായിരുന്നു.
ഹരജിക്കാരന് ഇന്ത്യന്‍ പൗരനായ ശിഹാബുമായി ബന്ധമില്ലെന്നും കോടതിയെ സമീപിക്കാനുള്ള പവര്‍ ഓഫ് അറ്റോര്‍ണി കൈവശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് അപേക്ഷ തള്ളിയത്. ശിഹാബിന്റെ പൂര്‍ണ വിവരങ്ങള്‍ കോടതി ആവശ്യപ്പെട്ടെങ്കിലും ഹര്‍ജിക്കാരന് അത് സമര്‍പ്പിക്കാന്‍ സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ബാബ ഗുരുനാനാക്കിന്റെ ജന്മദിനത്തോടനുബന്ധിച്ചും മറ്റ് അവസരങ്ങളിലും നിരവധി ഇന്ത്യൻ സിഖുകാർക്ക് പാകിസ്ഥാൻ വിസ അനുവദിക്കുന്നത് പോലെ ശിഹാബിനും വിസ അനുവദിക്കണമെന്നായിരുന്നു ലാഹോർ സ്വദേശിയായ താജിന്റെ വാദം കാൽനടയായി യാത്ര ആരംഭിച്ച ഷിഹാബിനെയും ഇതേ രീതിയിൽ പരിഗണിക്കണമെന്നും വാഗാ അതിർത്തി വഴി പാകിസ്ഥാനിലേക്ക് കടക്കാൻ അനുവദിക്കണമെന്നും താജ് അഭ്യർത്ഥിച്ചിരുന്നു.