ചെട്ടിപ്പടി റെയില്‍വേ ഓവര്‍ബ്രിഡ്ജ് യാഥാര്‍ത്ഥ്യത്തി ലേക്ക്….. ശിലാസ്ഥാപന കര്‍മ്മം 23-ന്
1 min read

തിരൂരങ്ങാടി: പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ റയില്‍വേ ഓവര്‍ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാകുന്നു. ലാന്റ് അക്വസിഷന്‍ നടപടികള്‍ അടുത്തയാഴ്ച്ച പൂര്‍ത്തിയാകും. പാലത്തിന്റെ ശിലാസ്ഥാപന കര്‍മ്മം 23-ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നിര്‍വ്വഹിക്കുമെന്ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ പറഞ്ഞു. www.newsonekerala.in
www.newsonekerala.in
36 കോടി രൂപ ചെലവിലാണ് ഓവര്‍ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാക്കുന്നത്. പി.കെ അബ്ദുറബ്ബ് എം.എല്‍.എയുടെ നിരന്തര പരിശ്രമത്തെ തുടര്‍ന്നാണ് എല്ലാതടസ്സങ്ങളും നീക്കി നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നത്. www.newsonekerala.in
www.newsonekerala.in
110 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിലും ഭൂഉടമകള്‍ക്ക് വേണ്ട നഷ്ടപരിഹാരം പരമാവധി ലഭ്യമാക്കുന്നതിനും അബ്ദുറബ്ബ് ഇടപെടലുകൾ നടത്തി. ഇതിനായി 12.14 കോടി രൂപ ജില്ലാ കലക്ടറുടെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്. www.newsonekerala.in
www.newsonekerala.in
ഇവ അടുത്ത ആഴ്ച്ച തന്നെ ഭൂമി വിട്ടുനല്‍കുന്ന കുടുംബങ്ങള്‍ക്ക് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 23.9 കോടി രൂപ ചെലവിലാണ് റയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുക. തീരദേശ റോഡില്‍ ചെന്ന് ചേരുന്ന തരത്തില്‍ നിര്‍മ്മാണം തുടങ്ങാനിരിക്കുന്ന ഓവര്‍ ബ്രിഡ്ജിന് 370 മീറ്റര്‍ നീളമാണുണ്ടാകുക. www.newsonekerala.in
10.15 വീതിയുള്ള പാലത്തില്‍ ഏഴ് മീറ്റര്‍ വീതിയാണ് വാഹനം പോകുന്നതിന് ഉണ്ടാകുക. ഒന്നര മീറ്റര്‍ വീതി ഫുട്പാത്തിന് വേണ്ടിയും നീക്കിവെച്ചിട്ടുണ്ട്. www.newsonekerala.in
www.newsonekerala.in
ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായ ഓവര്‍ബ്രിഡ്ജിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ ചുമതല ചെന്നൈ ആസ്താനമായ എസ്.പി.എല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് വഹിക്കുന്നത്. www.newsonekerala.in
നിര്‍മ്മാണ പ്രവത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ധേശം നല്‍കിയിട്ടുണ്ടെന്ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ പറഞ്ഞു.www.newsonekerala.in