ജില്ലാ സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന് വള്ളിക്കുന്നിൽ തുടക്കം.

ജില്ലാ സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് വള്ളിക്കുന്ന് ശോഭനാ ഗ്രൗണ്ടിൽ സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ സി.കെ. ഉസ്മാൻ ഹാജി ഉദ്ഘാടനം നിർവഹിക്കുന്നു.

വള്ളിക്കുന്ന്: ജില്ലാ സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന് വള്ളിക്കുന്ന് ശോഭനാ ഗ്രൗണ്ടിൽ തുടങ്ങി. സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ
സി.കെ. ഉസ്മാൻ ഹാജി ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ ചെയർമാൻ ടി.എം.ശിഹാബ് അധ്യക്ഷത വഹിച്ചു. ജില്ലാ കൺവിനീർ കെ.വി. മുഹമ്മദ് ഷെരീഫ്, ചടങ്ങിൽ വി. ശ്രീനാഥ്, മൊയതീൻകോയ, കെ.എം. അബ്ദുള്ള എന്നിവർ പ്രസംഗിച്ചു. പതിനെട്ട് ക്ലബുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. കോട്ടയത്ത് വെച്ച് ഡിസംബർ ഒന്നുമുതൽ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ മത്സരത്തിൽ ഈ ചാമ്പ്യൻഷിപ്പിലൂടെ ജില്ലാ ടീമിനെ തിരഞ്ഞെടുക്കും.