NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് പരുക്ക്

1 min read

പെരുമ്പാവൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയ്ക്ക് പരുക്ക്.ഒക്കൽ എസ് എൻ എച്ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥിനി ഫർഹയാണ് അപകടത്തിൽപ്പെട്ടത്. ബസിന്‍റെ മുന്‍വാതില്‍ തുറന്ന് പെണ്‍കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. രാവിലെ സ്കൂളിലേക്ക് പോകുംവഴിയായിരുന്നു അപകടം.

മഞ്ഞപ്പെട്ടയില്‍ നിന്ന് ബസില്‍ കയറിയ ഫര്‍ഹ ബസ് മുന്നോട്ട് എടുത്തപ്പോള്‍ തെറിച്ചുവീഴുകയായിരുന്നു. ഉടന്‍ തന്നെ ചികിത്സ ലഭ്യമാക്കിയെങ്കിലും തലക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.

തിരക്കേറിയ ബസിന്റെ ചവിട്ടുപടിയില്‍ നിന്നായിരുന്നു വിദ്യാര്‍ഥിനി യാത്ര ചെയ്തിരുന്നത്. വാതിലിന്റെ ലോക്ക് കൃത്യമായി വീഴാത്തതിനാല്‍ ശരിയായ രീതിയില്‍ അടച്ചിരുന്നില്ല. ബസ് മുന്നോട്ട് എടുത്തപ്പോള്‍ കുട്ടി തെറിച്ചുവീഴുകയായിരുന്നു. പെരുമ്പാവൂര്‍- ആലുവ റോഡില്‍ സ്‌കൂള്‍ സമയത്ത് ആവശ്യമായത്ര ബസ് സര്‍വീസുകള്‍ ഇല്ലെന്നും അതിനാലാണ് അപകടകരമായ രീതിയില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര ചെയ്യേണ്ടിവരുന്നതെന്നും കുടുംബം ആരോപിച്ചു. അപകടത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published.