മണ്ണിനെ തൊട്ടറിഞ്ഞ് തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ: വെഞ്ചാലി പാടത്ത് ഒരേക്കർ നിലം ഞാറുനട്ടു.


തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ ഹരിതസേനയും സകൗട്ട്സ് & ഗൈഡ്സും ചേർന്ന് കൊടിഞ്ഞി വെഞ്ചാലി പാടത്ത് ഒരേക്കർ നിലം ഞാറുനട്ടു. “വിത്തിനൊപ്പം വിളക്കൊപ്പം” എന്ന പരിപാടി നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് മെമ്പർ ഊർപ്പായി സൈതലവി ഞാറ് നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിലെ ഹരിതസേന ക്ലബ്ബിലേയും സ്കൗട്ട്സ് & ഗൈഡ്സിലെയും നൂറോളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നടന്ന ഞാറു നടീൽ പരിപാടിയിൽ യുവകർഷകനും സ്കൂൾ പൂർവ്വവിദ്യാർത്ഥിയുമായ അബ്ദുസലാം തലാപ്പിൽ നെൽകൃഷിയുടെ വിതക്കൽ മുതൽ കൊയ്ത്ത് വരെയുള്ള വിവിധ ഘട്ടങ്ങളെ കുറിച്ച് കുട്ടികൾക്ക് വിവരിച്ചു നൽകി.
പ്രധാനധ്യാപകൻ ടി.അബ്ദുറഷീദ്, പി.ടി.എ പ്രസിഡന്റ് എം.അബ്ദുറഹിമാൻ കുട്ടി, സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ സെക്രട്ടറി കെ.അൻവർ, എൽ.കുഞ്ഞഹമ്മദ്, പി.മുഹമ്മദ് മാസ്റ്റർ, പത്തൂർ മൊയ്തീൻ ഹാജി, പത്തൂർ അബ്ദുൽ അസീസ്, ഡോ: റിയാസ് മൊയ്തീൻ, അമർ മനരിക്കൽ , എം.പി. സിദ്ധീഖ് ഹാജി, മുസ്തഫ ചെറുമുക്ക്, മുഷ്ത്താഖ് കൊടിഞ്ഞി എന്നിവർ ആശംസകൾ നേർന്നു. അധ്യാപകരായ പി. അബ്ദു സമദ്, നസീർ ബാബു, മുനീർ താനാളൂർ, പി.അബ്ദുൽ ജലീൽ, കെ. ജമീല, എ.ടി. സൈനബ പി.ജഹറ, പി.വി ഹുസൈൻ, എസ്. ഖിളർ, ഒ.പി.അനീസ് ജാബിർ, സി. ഷബീറലി നേതൃത്വം നൽകി